HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കും 

  
Web Desk
January 14, 2026 | 3:05 AM

sabarimala gold smuggling case hearing on anticipatory bail plea of former devaswom board member kp sankaradas today

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുന്നത്. ശങ്കര്‍ദാസ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഫോട്ടോയും അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എസ്.ഐടി ശേഖരിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇന്ന് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ എസ്.ഐ.ടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയിലും ഇന്ന് വിധി പറയുന്നുണ്ട്. കൊല്ലം വിജിലന്‍സ് കോടതിയാണ് ഇത് പരിഗണിക്കുന്നത്. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളിലാണ് വിധി പറയുന്നത്

ദ്വാരപാലക ശില്‍പ കൊള്ളയിലും തന്ത്രി പ്രതി  
കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണക്കൊള്ളയിലും തന്ത്രി കണ്ഠര് രാജീവര് പ്രതി.  കൊല്ലം വിജിലന്‍സ് കോടതിയാണ് പ്രതിചേര്‍ക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് അനുമതി നല്‍കിയത്. തന്ത്രിയെ ഈ കേസില്‍ അറസ്റ്റ് ചെയ്യാന്‍ കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതിനു പിന്നാലെ ജയിലിലെത്തി സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. തന്ത്രി കോടതി കസ്റ്റഡിയിലായതിനാല്‍ മറ്റാെരു കേസില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ കോടതിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. അതിനാലാണ് ദ്വാരപാലക ശില്‍പ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ എസ്.ഐ.ടി കോടതിയുടെ അനുമതി തേടിയത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം എന്നിവ കൊണ്ടുപോകുമ്പോള്‍ തന്ത്രി സന്നിധാനത്ത് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കണ്ഠര് രാജീവരെ കൂടി കേസില്‍ പ്രതിയാക്കണമെന്ന ആവശ്യമാണ് ഇന്നലെ എസ്.ഐ.ടി കോടതിയില്‍ ഉന്നയിച്ചത്. 

സ്വര്‍ണപ്പാളി ചെമ്പാക്കി മാറ്റിയ മഹസറിലും ഒപ്പിട്ടതു വഴി തന്ത്രിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. തിരുവിതാംകൂര്‍ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ കട്ടിളപ്പാളി കേസിലെ എസ്.ഐ.ടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു. 

തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്നും വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമാണെന്നാണ് എസ്.ഐ.ടിക്ക് ലഭിച്ച നിയമോപദേശം. അസി.കമ്മിഷണറുടെ അതേ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ട തന്ത്രി ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യസ്ഥനാണെന്നാണ് എസ്.ഐ.ടിയുടെ നിലപാട്. ഈ ഉത്തരവാദിത്വം മറന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കട്ടിളപ്പാളികള്‍ പുറത്തേക്കു കൊണ്ടുപോകാന്‍ മൗനാനുവാദം നല്‍കിയതെന്നാണ് കണ്ടെത്തല്‍. ഇതിനു പിന്നാലെയാണ് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസിലും തന്ത്രിയെ പ്രതിചേര്‍ത്തിരിക്കുന്നത്. 

ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
അതേസമയം ആദ്യ കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലന്‍സ് കോടതി ഈമാസം 19ലേക്ക് മാറ്റി. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് എസ്.ഐ.ടി അറിയിച്ചതോടെയാണ് കോടതി ഈ തീരുമാനം കൈക്കൊണ്ടത്. എസ്.ഐ.ടിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷം മാത്രമായിരിക്കും തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുക.

kollam principal sessions court to hear anticipatory bail plea of former devaswom board member kp sankaradas in sabarimala gold smuggling case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a day ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a day ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  a day ago
No Image

മഹാരാഷ്ട്രയിൽ മുസ്‌ലിം മന്ത്രി ക്ഷേത്രം സന്ദർശിച്ചു, പിന്നാലെ പശു മൂത്രം ഒഴിച്ച് 'ശുദ്ധിയാക്കി' 

National
  •  a day ago
No Image

പാർക്കിംഗ് ഏരിയയിൽ 'ഓഫീസ്'; ലോകത്തെ അമ്പരപ്പിച്ച് യുഎഇ മന്ത്രിയുടെ ലാളിത്യം! വീഡിയോ വൈറൽ

uae
  •  a day ago
No Image

കോഴിക്കോട് തേനീച്ചക്കൂട് മോഷണം വ്യാപകം; പിന്നിൽ തേനീച്ചപ്പണി അറിയുന്ന വിരുതന്മാരെന്ന് കർഷകർ; പൊലിസ് അന്വേഷണം ഊർജിതം

Kerala
  •  a day ago
No Image

വെസ്റ്റ് ബാങ്കിലെ അധിനിവേശം തുടർന്ന് ഇസ്റാഈൽ; ശക്തമായി അപലപിച്ച് ഖത്തർ

qatar
  •  a day ago
No Image

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; ഇന്നോവ കാറില്‍ കടത്തിയ 300 പൊതികള്‍ പിടിച്ചെടുത്ത് ഡാന്‍സാഫ് സംഘം

Kerala
  •  a day ago
No Image

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ നാളെ തുടങ്ങും; ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബോർഡ്

National
  •  a day ago
No Image

സീറ്റ് മോഹിച്ച് ഇറങ്ങുന്നവർ ശ്രദ്ധിക്കുക; പരാജയപ്പെട്ടാൽ പടിക്ക് പുറത്ത്, പിന്നെ പദവിയില്ല; സ്ഥാനാർഥി മോഹികൾക്ക് താക്കീതുമായി കെ.സി വേണുഗോപാൽ എം.പി

Kerala
  •  a day ago