ആഗോള പാസ്‌പോര്‍ട്ട് സൂചിക: മെച്ചപ്പെട്ട് ഇന്ത്യയുടെ സ്ഥാനം; വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പോകാവുന്ന 55 രാജ്യങ്ങളുടെ പട്ടിക
ദുബായ്: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയായ 'ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2026' (Henley Passport Index 2026) പുറത്തിറങ്ങി. പുതിയ റാങ്കിംഗില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച് ഇന്ത്യ 80ാം സ്ഥാനത്തെത്തി. അള്‍ജീരിയയുമായി റാങ്കിംഗ് പങ്കിടുന്ന ഇന്ത്യയുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നിലവില്‍ 55 രാജ്യങ്ങളിലേക്ക് വിസയില്ലാതെ (Visafree) യാത്ര ചെയ്യാം. കഴിഞ്ഞ വര്‍ഷം 85ാം സ്ഥാനത്തായിരുന്ന ഇന്ത്യ, നയതന്ത്ര ബന്ധങ്ങളിലെ പുരോഗതിയും കൂടുതല്‍ രാജ്യങ്ങള്‍ വിസ ഇളവുകള്‍ അനുവദിച്ചതും വഴിയാണ് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയത്.
യുഎഇയുടെ ചരിത്ര നേട്ടം
ഈ വര്‍ഷത്തെ പട്ടികയില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയത് യുഎഇ ആണ്. അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് അഞ്ചാം സ്ഥാനത്തെത്തിയ യുഎഇ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. ഇതോടെ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, യുകെ, കാനഡ, യുഎസ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളെ യുഎഇ പിന്നിലാക്കി. 184 രാജ്യങ്ങളിലേക്കാണ് യുഎഇ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ പ്രവേശനം ലഭിക്കുന്നത്.
ഒന്നാമന്‍ സിംഗപ്പൂര്‍
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന പദവി സിംഗപ്പൂര്‍ നിലനിര്‍ത്തി. സിംഗപ്പൂര്‍ പൗരന്മാര്‍ക്ക് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
* രണ്ടാം സ്ഥാനം: ജപ്പാന്‍, ദക്ഷിണ കൊറിയ (188 രാജ്യങ്ങള്‍).
* മൂന്നാം സ്ഥാനം: ഡെന്മാര്‍ക്ക്, ലക്‌സംബര്‍ഗ്, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് (186 രാജ്യങ്ങള്‍).
അയല്‍രാജ്യങ്ങളുടെ നില
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലാണെങ്കിലും അയല്‍രാജ്യങ്ങള്‍ പട്ടികയില്‍ പിന്നിലാണ്.
* ബംഗ്ലാദേശ്: 95ാം സ്ഥാനം (37 രാജ്യങ്ങള്‍).
* പാകിസ്ഥാന്‍: 98ാം സ്ഥാനം (31 രാജ്യങ്ങള്‍). പട്ടികയില്‍ ഏറ്റവും പിന്നില്‍ അഫ്ഗാനിസ്ഥാനാണ്.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട്: വിസയില്ലാതെ പോകാവുന്ന പ്രധാന രാജ്യങ്ങള്‍
ഇന്ത്യക്കാര്‍ക്ക് വിസ മുന്‍കൂട്ടി എടുക്കാതെ തന്നെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളെ താഴെ പറയുന്ന രീതിയില്‍ തരംതിരിക്കാം:
1. വിസ ആവശ്യമില്ലാത്ത രാജ്യങ്ങള്‍ (VisaFree)
യാത്രയ്ക്ക് മുന്‍പ് വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലാത്ത രാജ്യങ്ങള്‍. പെട്ടെന്നുള്ള വിനോദയാത്രകള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കും ഇത് ഏറെ സൗകര്യപ്രദമാണ്.
ഏഷ്യ: ഭൂട്ടാന്‍, നേപ്പാള്‍, മലേഷ്യ, തായ്‌ലന്‍ഡ്, കസാക്കിസ്ഥാന്‍, മക്കാവു.
മറ്റ് പ്രധാന രാജ്യങ്ങള്‍: മൗറീഷ്യസ്, ഫിജി, ബാര്‍ബഡോസ്, ജമൈക്ക, സെനഗല്‍, അംഗോള.
2. വിസ ഓണ്‍ അറൈവല്‍ / ഇ.ടി.എ (VisaonArrival / ETA)
ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തില്‍ എത്തിയ ശേഷം വിസ ലഭിക്കുന്ന രാജ്യങ്ങള്‍.
ശ്രദ്ധിക്കുക: ഓരോ രാജ്യത്തെയും വിസ നിയമങ്ങളിലും താമസിക്കാവുന്ന കാലാവധിയിലും മാറ്റങ്ങള്‍ വരാം. അതിനാല്‍ യാത്ര തിരിക്കും മുന്‍പ് അതത് രാജ്യങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി സഞ്ചരിക്കാവുന്ന എല്ലാ വിസ രഹിത, VOA രാജ്യങ്ങളുടെയും ലിസ്റ്റ്:
Angola (Visa-Free)
Barbados (Visa-Free)
Bhutan (Visa-Free)
British Virgin Islands (Visa-Free)
Burundi (VOA)
Cambodia (VOA)
Cape Verde Islands (VOA)
Comoro Islands (VOA)
Cook Islands (Visa-Free)
Djibouti (VOA)
Dominica (Visa-Free)
Ethiopia (VOA)
Fiji (Visa-Free)
Grenada (Visa-Free)
Guinea-Bissau (VOA)
Haiti (Visa-Free)
Indonesia (VOA)
Jamaica (Visa-Free)
Jordan (VOA)
Kazakhstan (Visa-Free)
Kenya (ETA required)
Kiribati (Visa-Free)
Laos (VOA)
Macao (SAR China, Visa-Free)
Madagascar (VOA)
Malaysia (Visa-Free)
Maldives (VOA)
Marshall Islands (VOA)
Mauritius (Visa-Free)
Micronesia (Visa-Free)
Mongolia (VOA)
Montserrat (Visa-Free)
Mozambique (VOA)
Myanmar (ETA)
Nepal (Visa-Free)
Niue (Visa-Free)
Philippines (VOA)
Palau Islands (VOA)
Qatar (VOA)
Rwanda (Visa-Free)
Samoa (VOA)
Senegal (Visa-Free)
Seychelles (ETA)
Sierra Leone (VOA)
Somalia (VOA)
Sri Lanka (VOA)
St. Kitts and Nevis (ETA)
St. Lucia (VOA)
St. Vincent and the Grenadines (Visa-Free)
Tanzania (VOA)
Thailand (Visa-Free)
Timor-Leste (VOA)
Trinidad and Tobago (Visa-Free)
Tuvalu (VOA)
Vanuatu (Visa-Free)
Zimbabwe (VOA)
India has risen to 80th place in the Henley Passport Index 2026, tied with Algeria, granting passport holders visa-free access to 55 countries. The jump from 85th last year reflects gradual progress in diplomatic outreach and growing international travel access.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."