HOME
DETAILS

ആശുപത്രിയിൽ വെച്ച് ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി; പ്രസവിച്ചു കിടന്ന യുവതിയെ കാണാനെത്തിയപ്പോൾ ആക്രമണം, ഭർത്താവും സംഘവും ഒളിവിൽ

  
January 14, 2026 | 4:42 AM

notorious gangster hacked to death in chennai hospital survivors husband behind attack

ചെന്നൈ: പ്രസവിച്ചു കിടന്ന യുവതിയെ കാണാൻ ആശുപത്രിയിലെത്തിയ കുപ്രസിദ്ധ ഗുണ്ടയെ യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സിനിമാരംഗങ്ങളെ വെല്ലുന്ന കൊലപാതകം നടന്നത്. കൊളത്തൂർ മഹാത്മാഗാന്ധി നഗർ സ്വദേശിയായ ആദി (23) ആണ് കൊല്ലപ്പെട്ടത്. നിരവധി കൊലപാതക കേസുകളിൽ പ്രതിയാണ് ഇയാൾ.

സംഭവത്തിന്റെ ചുരുക്കം:

21-കാരിയായ സുചിത്ര എന്ന യുവതിയെ കാണാനാണ് ആദി ആശുപത്രിയിലെത്തിയത്. പ്രസവ വാർഡിന് സമീപം കാത്തുനിന്ന ആദിയെ ഹെൽമറ്റ് ധരിച്ചെത്തിയ സംഘം വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.പ്രാണരക്ഷാർത്ഥം ഓടിയ ആദിയെ പിന്തുടർന്ന് വെട്ടിവീഴ്ത്തി. ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

സുചിത്ര പ്രസവിച്ച കുഞ്ഞ് മരിച്ചിരുന്നു. ഈ വിവരമറിഞ്ഞാണ് ആദി ആശുപത്രിയിലെത്തിയത്. അവിടെ വെച്ച് ആശുപത്രി ജീവനക്കാരുമായി ആദി വഴക്കിടുകയും തുടർന്ന് ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാൾ വീണ്ടും വാർഡിന് സമീപമെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.

അന്വേഷണം:

യുവതിയുടെ ഭർത്താവ് സൂര്യ, ഇയാളുടെ സഹായികളായ അലിഭായി, കാർത്തിക് എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലിസ് തിരിച്ചറിഞ്ഞു. ആദി ആശുപത്രിയിലുള്ള വിവരം ഒരു ജീവനക്കാരിയാണ് സൂര്യയെ വിളിച്ചറിയിച്ചതെന്നാണ് സൂചന. സംഭവത്തിൽ രണ്ട് പേരെ പൊലിസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതികളായ സൂര്യയ്ക്കും സംഘത്തിനുമായി തിരച്ചിൽ ഊർജ്ജിതമാക്കി.

a notorious gangster named aadi was hacked to death at kilpauk medical college hospital in chennai by a woman's husband and his friends. the attack occurred when aadi visited the woman after her newborn passed away.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  4 days ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  4 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  4 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  4 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  4 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  4 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  4 days ago