പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 15 ശതമാനം 'കട്ട്' ചെയ്യും; പുതിയ നിയമവുമായി തെലങ്കാന സര്‍ക്കാര്‍
തെലങ്കാന: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ കടുത്ത നിയമവുമായി തെലങ്കാന സര്‍ക്കാര്‍. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ10- 15 ശതമാനം വരെ വെട്ടിക്കുറക്കുന്ന നിയമം കൊണ്ടുവരാനാണ് നീക്കം. പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നതില്‍ പരാജയപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന ഒരു നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നതായി തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി തന്നെയാണ് അറിയിച്ചത്.
ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൊമാറുമെന്നും ദേശീയ മാധ്യമങ്ഹള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍സിപ്പല്‍ തെരഞ്ഞടുപ്പിന് മുന്നോടിയായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധേയമായ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് അടുത്ത നിര്‍ണായക പ്രഖ്യാപനവും വന്നിരിക്കുന്നത്.
വരുന്ന ബജറ്റ് സമ്മേളനത്തില്‍ തീരുമാനം നിയമമാക്കുന്നതിനുള്ള ബില്ല് അവതരിപ്പിക്കുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ജീവിതകാലം മുഴുവന്‍ മക്കളെ പരിപാലിക്കുന്നതിനായി ചെയലവഴിച്ചിട്ടും മാതാപിതാക്കളെ വാര്‍ധക്യത്തില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടി വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരാനുള്ള സര്‍ക്കാറിന്റെ തീരുമാനം.
'മാതാപിതാക്കളെ പരിപാലിക്കാത്തവര്‍ സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നില്ല' അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രായമായ മാതാപിതാക്കള്‍ക്ക്, പ്രത്യേകിച്ച് സര്‍ക്കാര്‍ ജോലി ചെയ്യുന്ന കുട്ടികളെ ആശ്രയിക്കുന്നവര്‍ക്ക്, സാമ്പത്തികവും വൈകാരികവുമായ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നീക്കമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
'പ്രണാം' ഡേ കെയര്‍ സെന്ററുകള്‍ ആരംഭിച്ചു
'പ്രണാം' പരിപാടിയുടെ കീഴില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഡേ കെയര്‍ സെന്ററുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ് ഇതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. പകല്‍ സമയത്ത് പലപ്പോഴും വീടുകളില്‍ ഒറ്റപ്പെടുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പരിചരണം, സൗഹൃദം, അന്തസ്സ് എന്നിവ നല്‍കുക എന്നതാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സിവില്‍ ബോഡികളിലെ ട്രാന്‍സ്ജെന്‍ഡര്‍ പ്രാതിനിധ്യം
വരാനിരിക്കുന്ന സിവില്‍ തിരഞ്ഞെടുപ്പുകളില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ കോര്‍പ്പറേറ്റര്‍മാരായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ നിയമിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശ ഭരണത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഓരോ കോര്‍പ്പറേഷനിലും ഒരു ട്രാന്‍സ്ജെന്‍ഡറെ നാമനിര്‍ദ്ദേശം ചെയ്യുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം തന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
the telangana government has introduced a new law mandating a 15 percent salary deduction for government employees who fail to take care of their elderly parents, aiming to strengthen social responsibility and senior citizen welfare.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."