HOME
DETAILS

സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇറാനിലെ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്ത് ട്രംപ്; സഹായം വരുന്നുണ്ടെന്ന് സന്ദേശം 

  
Web Desk
January 14, 2026 | 7:01 AM

analysts warn us strikes on iran could trigger chaos amid mass protests

വാഷിങ്ടണ്‍ / തെഹ്‌റാന്‍: ഇറാനില്‍ പ്രക്ഷോഭം തുടരവെ രാജ്യത്തെ സ്ഥാപനങ്ങള്‍ മുഴുവന്‍ പിടിച്ചെടുക്കാന്‍ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിഷേധക്കാര്‍ക്കുള്ള സഹായം വരുന്നുണ്ട് എന്നാണ് ട്രംപിന്റെ വാഗ്ദാനം. ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായും  യു.എസ് പ്രസിഡന്റ് അറിയിച്ചു. തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് ട്രംപിന്റെ അറിയിപ്പ്. 

'ഇറാനിയന്‍ ദേശസ്‌നേഹികളേ, പ്രതിഷേധം തുടരുക - നിങ്ങളുടെ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുക! കൊലയാളികളുടെയും ദുരുപയോഗം ചെയ്യുന്നവരുടെയും പേരുകള്‍ സേവ് ചെയ്ത് വെക്കുക. അവര്‍ വലിയ വില നല്‍കേണ്ടിവരും,'' ട്രംപ് തന്റെ വെബ്സൈറ്റായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

''വിവേകശൂന്യമായി പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നതുവരെ ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാന്‍ റദ്ദാക്കിയിട്ടുണ്ട്. സഹായം അതിന്റെ വഴിയിലാണ്- അന്ന് കൂടി കുറിക്കുന്നു ട്രംപ്. 

ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിനും 25 ശതമാനം തീരുവ ചുമത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ മുന്നറിയിപ്പ്.

''സഹായം വഴിയിലാണെന്ന്'' പറഞ്ഞതിലൂടെ എന്താണ് ഉദ്ദേശിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ ട്രംപ് തയ്യാറായില്ല.

''അത് നിങ്ങള്‍ തന്നെ കണ്ടെത്തേണ്ടിവരും. ക്ഷമിക്കണം,'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 
അതേസമയം, ഇറാനിലെ സര്‍ക്കാര്‍ പ്രതിഷേധക്കാരെ വധിച്ചാല്‍ അമേരിക്ക ''വളരെ ശക്തമായ നടപടികള്‍'' സ്വീകരിക്കുമെന്ന് CBS ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ആവര്‍ത്തിച്ചു. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ ഇതുവരെ ''കൃത്യമായ കണക്കുകള്‍'' ലഭിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

മരണം 2,000 കവിഞ്ഞെന്ന് മനുഷ്യാവകാശ സംഘടന
രാജ്യവ്യാപക പ്രതിഷേധം തുടരവെ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കവിഞ്ഞെന്ന് മനുഷ്യാവകാശ സംഘടന അറിയിച്ചു. 1,850 പ്രതിഷേധക്കാരും 135 സര്‍ക്കാര്‍ അനുകൂലികളും സംഭവത്തില്‍ ഉള്‍പ്പെടാത്ത ഒമ്പത് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്ക കേന്ദ്രമായ ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി (എച്ച്.ആര്‍.എ.എന്‍.എ) റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

analysts caution that potential us military strikes on iran may violate international law and lead to unforeseen consequences, including violent chaos and civil strife, as the country faces its largest protest movement in years.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതാണോ നിങ്ങൾ പറഞ്ഞ നവകേരളം? സർക്കാരിനെതിരെ 'പുതുയുഗ യാത്ര'യിൽ രൂക്ഷവിമർശനം

Kerala
  •  7 days ago
No Image

വെമ്പായം ബസ് അപകടം: കെഎസ്ആർടിസി സിഎംഡി റിപ്പോർട്ട് തേടി; വിജിലൻസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 days ago
No Image

വാങ്കഡെയിൽ വിറച്ച് ജയിച്ച് ഇന്ത്യ; അമേരിക്കയ്ക്കെതിരെ 29 റൺസിന് വിജയം

National
  •  7 days ago
No Image

മയക്കുമരുന്ന് മാഫിയക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്; 16 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kuwait
  •  7 days ago
No Image

പ്രായം തടസ്സമല്ല, പക്ഷേ ഇനി വൈഭവ് സൂര്യവംശി അണ്ടർ-19 ലോകകപ്പ് കളിക്കില്ല; കാരണം ഇതാണ്

Cricket
  •  7 days ago
No Image

പത്തനംതിട്ടയിൽ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു; അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു

Kerala
  •  7 days ago
No Image

യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ജനൽ പൊളിച്ച് അകത്തുകയറിയ പ്രതി പിടിയിൽ

crime
  •  7 days ago
No Image

പള്ളിയിൽ കുടിവെള്ളം പാഴാക്കിയത് ചോദ്യം ചെയ്തു; വയോധികന് ക്രൂരമർദനം: പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

സൂരജ്‌കുണ്ഡ് മേളയിൽ വൻ അപകടം: രക്ഷാപ്രവർത്തനത്തിനിടെ പൊലിസുകാരൻ കൊല്ലപ്പെട്ടു; 13 പേർക്ക് പരിക്ക്

latest
  •  7 days ago