ഗസ്സയില്‍ ഈ ശൈത്യകാലത്ത് ഹൈപ്പോഥെര്‍മിയ ബാധിച്ച് മരിച്ചത് 6 കുഞ്ഞുങ്ങള്‍-യൂനിസെഫ്
ജനീവ: അടിസ്ഥാന ആവശ്യങ്ങള്‍ പോലുമില്ലാത്ത ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണവും അതികഠിനശൈത്യവും ജനതയെ കനത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള ആക്രമണങ്ങളും കരാറില്‍ ആവശ്യപ്പെട്ട അവശ്യ സാധനങ്ങള്‍ ഗസ്സയിലേക്ക് ഇസ്‌റാഈല്‍ തടയുന്നതുമാണ് ദുരിതത്തിന്റെ ആഴം കൂട്ടുന്നത്. ഈ ശൈത്യകാലത്ത് ഗസ്സയില്‍ ആറ് ഫലസ്തീന്‍ കുട്ടികള്‍ ഹൈപ്പോഥെര്‍മിയ ബാധിച്ച് മരിച്ചതായി യുണിസെഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും ദിവസത്തെ കണക്കാണിത്.
''കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ ഹൈപ്പോഥെര്‍മിയ ബാധിച്ച് വീണ്ടും കുട്ടികള്‍ മരിച്ചിട്ടുണ്ട്. ഈ ശൈത്യകാലത്ത് മാത്രം ആറ് കുഞ്ഞുങ്ങളാണ് ഇത്തരത്തില്‍ മരണത്തിന് കീഴടങ്ങിയത്' ജെയിംസ് എല്‍ഡര്‍ ഗസ്സയില്‍ നിന്ന് വീഡിയോ ലിങ്ക് വഴി ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം 100-ലധികം കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് എല്‍ഡര്‍ ചൂണ്ടിക്കാട്ടി.
''വെടിനിര്‍ത്തല്‍ നടപ്പില്‍ വന്ന ശേഷം ഇവിടെ എല്ലാ ദിവസവും ഏകദേശം ഒരു പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ കൊല്ലപ്പെടുന്നു,'' അദ്ദേഹം പറഞ്ഞു, 'ഗസ്സയിലെ ജീവിതം ശ്വാസംമുട്ടലോടെ തന്നെ തുടരുകയാണ്' എന്നും ''അതിജീവനം സോപാധികമായി തുടരുന്നു'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 10 മുതലാണ് ഗസ്സയില്‍ വെടിനിര്‍ത്തലുണ്ടായത്. എന്നാല്‍ ഇസ്റാഈല്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടരുകയായിരുന്നുവെന്ന് യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ പറഞ്ഞു. സൈനിക ആക്രമണങ്ങളില്‍ 60 ആണ്‍കുട്ടികളും 40 പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്നാണ് യുനിസെഫിന്റെ കണക്ക്. എന്നാല്‍ കൊല്ലപ്പെട്ട കുട്ടികളുടെ യഥാര്‍ത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കും- അദ്ദേഹം ചൂണ്ടിക്കാട്ടി. വിശദാംശങ്ങള്‍ ലഭ്യമായ കേസുകള്‍ മാത്രമാണ് ഈ കണക്കിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷമുള്ള മരണങ്ങളില്‍ ഭൂരിഭാഗവും സൈനിക നടപടി മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. 'വ്യോമാക്രമണങ്ങളിലും, ഡ്രോണ്‍ ആക്രമണങ്ങളിലും, ചാവേര്‍ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ളവയിലുമാണ് ഈ കുട്ടികള്‍ കൊല്ലപ്പെട്ടത്. ടാങ്ക് ഷെല്ലാക്രമണങ്ങളിലാണ് അവര്‍ കൊല്ലപ്പെട്ടത്. വെടിയുണ്ടകളില്‍ നിന്നാണ് അവര്‍ കൊല്ലപ്പെട്ടത്' അദ്ദേഹം പറഞ്ഞു.
unicef reports that six palestinian children have died of hypothermia in gaza due to severe cold, ongoing israeli attacks, and blockade of essential supplies, despite a ceasefire agreement being in place.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."