HOME
DETAILS

അതിജീവിതയുടെ മൊഴിയെടുക്കാന്‍ എസ്.ഐ.ടി; ഫോണിന്റെ പാസ്‌വേര്‍ഡ് നല്‍കാതെ രാഹുല്‍

  
Web Desk
January 14, 2026 | 8:36 AM

sit-to-record-survivor-statement-rahul-mankootathil-refuses-phone-password

പത്തനംതിട്ട: അന്വേഷണ സംഘവുമായുള്ള നിസ്സഹകരണം തുടര്‍ന്ന് ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍. പിടിച്ചെടുത്ത ഫോണുകളുടെ പാസ് വേര്‍ഡ് നല്‍കാന്‍ ഇതുവരെ രാഹുല്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തനിക്ക് അനുകൂലമായ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈ നിലപാട് സ്വീകരിക്കുന്നത്. 

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകളും സാങ്കേതിക സംവിധാനം ഉപയോഗിച്ച് തുറക്കാനാണ് എസ്.ഐ.ടി ശ്രമിക്കുന്നത്. 

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ അറസ്റ്റിലാവുമ്പോള്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍നിന്നാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത് . അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് എം.എല്‍.എയുടെ സ്വകാര്യ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. 

ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്തിയ ശേഷമേ പാലക്കാട്ട് തെളിവെടുപ്പിന് കൊണ്ടു വരൂവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. വാങ്ങാന്‍ ഉദ്ദേശിച്ച ഫ്‌ലാറ്റിന്റെ ബില്‍ഡറുടെ മൊഴി രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ കണ്ടെടുക്കേണ്ടതുണ്ടെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചിരുന്നു.

പരാതി നല്‍കിയ യുവതിയുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യന്‍ എംബസി വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ രഹസ്യ മൊഴിയെടുക്കാനാണ് എസ്.ഐ.ടി നടപടി സ്വീകരിക്കുന്നത്. ഇതിനായി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് എസ്.പി പൂങ്കുഴലി യുവതിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. 

അതേസമയം, പരാതിക്കാരിയുടെ മൊഴിയെടുത്തത് വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണെന്നും കേസെടുത്തത് പോലും നടപടിക്രമങ്ങള്‍ പാലിക്കാതെയെന്നും പ്രതിഭാഗം വാദത്തില്‍ പറഞ്ഞിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. തന്നെ കൊണ്ടുനടന്ന് പ്രദര്‍ശിപ്പിക്കാനാണ് ശ്രമം. അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ അത്യാവശ്യ സമയം കസ്റ്റഡിയില്‍ വച്ചിട്ടുണ്ട്. ഒരു കേസില്‍ അറസ്റ്റ് തടഞ്ഞു, മറ്റൊരു കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ഈ സാഹചര്യത്തിലാണ് മൂന്നാമത് കേസ് വരുന്നത്. കണ്ടുകിട്ടാനായി തെളിവുകള്‍ ഇല്ലെന്നും മെനഞ്ഞെടുത്ത കഥയാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ ആവര്‍ത്തിച്ചിരുന്നു. 

 

The Special Investigation Team (SIT) is preparing to record the statement of the survivor in the rape case involving Rahul Mankootathil, who was arrested for allegedly not cooperating with the investigation. Reports indicate that Rahul has refused to provide the passwords for the mobile phones seized by the investigators, claiming that evidence favorable to him could be destroyed.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വംശഹത്യക്കുള്ള ആഹ്വാനം, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വപ്‌നം'; മുസ്ലിംളെ വെടിവയ്ക്കുന്ന ബി.ജെ.പിയുടെ പ്രചാരണ വിഡിയോക്കെതിരേ കോണ്‍ഗ്രസ്

National
  •  6 days ago
No Image

റൊണാൾഡോയെ വെട്ടി ബ്രൂണോ ഫെർണാണ്ടസ്; മാഞ്ചെസ്റ്റർ യൂണൈറ്റഡിനൊപ്പം ഇതിഹാസ നേട്ടം

Football
  •  6 days ago
No Image

മുകളില്‍ ഉള്ളിച്ചാക്ക്, താഴെ സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം; പിടികൂടിയത് ചെമ്മാട് ഹോളോബ്രിക്‌സ് കമ്പനിയില്‍ നിന്ന്

Kerala
  •  6 days ago
No Image

ഓൺലൈൻ ഗെയിമുകൾ വഴി ബാങ്ക് തട്ടിപ്പ്: കുട്ടികളെ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ; മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  6 days ago
No Image

അവന് സിക്സ് അടിക്കാനുള്ള ശക്തിയില്ല: സൂപ്പർതാരത്തെ വിമർശിച്ച് കൈഫ്

Cricket
  •  6 days ago
No Image

കടകംപള്ളിയുടെ വാദങ്ങള്‍ പൊളിയുന്നു; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ ഒന്നിലേറെ തവണ പോയി, ചിത്രങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

കണ്ണുകെട്ടി കൈവിലങ്ങ് അണിയിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍; റഫാ അതിര്‍ത്തി തുറന്നത് പേരിന് മാത്രം; നിയന്ത്രണങ്ങള്‍ക്കും ദുരിതയാത്രയ്ക്കും കുറവില്ല

International
  •  6 days ago
No Image

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: പ്രതികള്‍ സംസ്ഥാനം വിട്ടതായി പൊലിസ്; അന്വേഷണം സഹപ്രവര്‍ത്തകയിലേക്കും

Kerala
  •  6 days ago
No Image

സൂര്യഗാഥ തുടരുന്നു; കോഹ്‌ലിയെയും താഴെയിറക്കി ചരിത്രത്തിൽ ഒന്നാമൻ

Cricket
  •  6 days ago
No Image

മരുഭൂമിയിൽ കുളിർമഴ; റാസൽഖൈമയിൽ ആലിപ്പഴ വർഷം, അബുദബിയിൽ അതീവ ജാഗ്രതാ നിർദ്ദേശം

uae
  •  6 days ago