'എന്റെ കാലുകള്‍ എനിക്ക് മുന്‍പേ സ്വര്‍ഗത്തിലേക്ക് പോയതാണ്' കുരുന്ന് ജീവിതങ്ങള്‍ തകര്‍ത്തെറിഞ്ഞ ഗസ്സ
ഏതൊരാളേയും പോലെയാണ് ജബാലിയയിലെ ഉമര്‍ ഹലാവിയ എന്ന 13കാരന്‍ താന്‍ ഇരുന്നിടത്ത് നിന്ന് അന്ന് എവുന്നേറ്റത്. ആ ദിവസം എന്നല്ല. എല്ലാ ദിവസവും അവന്‍ എഴുന്നേല്‍ക്കുന്നത് അങ്ങിനെയാണ്. എന്നിട്ടോ കസേരയില്‍ നിന്ന് പൊങ്ങുമ്പോഴേക്കും അവന്‍ മറിഞ്ഞ് കെട്ടി വീഴും, തന്നെ കുറിച്ച് തന്നെ അവന്‍ മറന്നു പോയിരിക്കുന്നു. താന്‍ ഇപ്പോ ഒരു ഒറ്റക്കാലനാണെന്ന കാര്യം.
മൂന്ന് മാസം മുമ്പാണ് ഉമറിന് തന്റെ വലതു കാല്‍ നഷ്ടപ്പെടുന്നത്. 2025 ഒക്ടോബര്‍ ഒന്ന് വരെ ഈ ഭൂമിയില്‍ ഓടിക്കളിച്ചവനാണ് അവന്‍, എല്ലാ ഭീതികള്‍ക്കിടയിലും തകര്‍ച്ചകള്‍ക്കിടയിലും കുട്ടികള്‍ക്കൊപ്പം കളിച്ചു തിമിര്‍ത്തവന്‍.
2025 ഒക്ടോബര്‍ ഒന്ന്. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയില്‍ ഇസ്‌റാഈല്‍ ഗസ്സയില്‍ കര ആക്രമണം ശക്തമാക്കിയ സമയം. വടക്കന്‍ ഗസ്സയിലെ ജബാലിയ പ്രദേശത്തെ അവരുടെ ക്യാംപിന് സമീപം വന്ന ടാങ്കറില്‍ നിന്ന് വെള്ളം എടുക്കാന്‍ 11 വയസ്സുള്ള സഹോദരി ലയാന്‍, കസിന്‍ മോത്ത് ഹലാവ, സുഹൃത്ത് മുഹമ്മദ് അല്‍ സിക്‌സിക് എന്നിവരുമൊത്ത് വന്നതായിരുന്നു ഉമര്‍.
'ഗസ്സയുടെ തെക്കന്‍ ഭാഗത്തേക്ക് പോകണമെങ്കില്‍ വാഹനത്തിന് 6000 ഷെക്കല്‍ നല്‍കേണ്ടിയിരുന്നു. എല്ലാം തകര്‍ന്നിരിക്കുന്ന ഈ അവസ്ഥയില്‍ അത് ഞങ്ങളെ സംബന്ധിച്ച് അസാധ്യമായിരുന്നു, അതിനാലാണ് ഞങ്ങള്‍ വടക്കന്‍ ഗസ്സയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്,'' യാസ്മിന്‍ ഓര്‍ത്തെടുത്തു, 2023 ഒക്ടോബറില്‍ ആരംഭിച്ച ഇസ്‌റാഈലി വംശഹത്യ യുദ്ധത്തില്‍ കുടുംബം 15 തവണയില്‍ കൂടുതല്‍ കുടിയിറക്കപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
''ഈ പ്രദേശത്ത് കുടിവെള്ള വിതരണം വളരെ അപൂര്‍വമായിരുന്നു, അതിനാലാണ് ക്യാംപിലെ കുട്ടികള്‍ പുലര്‍ച്ചെ എഴുന്നേറ്റതും തെരുവിലേക്ക് പോയതു. വെറും ഒരു ഗാലന്‍ വെള്ളത്തിനായി വരിയില്‍ നില്‍ക്കാന്‍. നിമിഷങ്ങള്‍ക്കുള്ളില്‍, ഷെല്ലാക്രമണം ആരംഭിച്ചു, ഞങ്ങളുടെ കുട്ടികളായ ലയാനെയും ഒമറിനെയും ഓര്‍ത്ത് ഞങ്ങള്‍ക്ക് ഭയം തോന്നി,'' അവര്‍ പറഞ്ഞു.
അതിനിടക്ക് ഉമറിന് പരുക്കേറ്റെന്ന് ആരോ പറയുന്നത് കേട്ടു.
''ശസ്ത്രക്രിയ കഴിഞ്ഞ് അവന്‍ ഉണര്‍ന്നപ്പോള്‍ ആദ്യം ചോദിച്ചത് വെള്ളത്തിനായി തന്നോടൊപ്പം ക്യൂ നിന്ന സുഹൃത്തിനെയും ബന്ധുവിനെയും കുറിച്ചായിരുന്നു,'' യാസ്മിന്‍ പറഞ്ഞു. ''എന്നാല്‍ അവര്‍ രണ്ടുപേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.''
ഉമറിന്റെ മുറിച്ചുമാറ്റിയ കാല്‍ കുടുംബം അവരുടെ കൂടാരത്തിനടുത്ത് കുഴിച്ചിട്ടു. അവന്‍ എല്ലാ ദിവസവും ശവകുടീരം സന്ദര്‍ശിക്കും. ''എന്റെ കാല്‍ എനിക്ക് മുമ്പേ സ്വര്‍ഗത്തിലേക്ക് പോയി,'' ഉമര്‍ പറഞ്ഞു.
കുട്ടികള്‍ക്കായി ലോകത്തിലെ ഏറ്റവും മോശം സ്ഥലം'
യുദ്ധം ആരംഭിച്ചത് മുതല്‍ തന്നെ ഉമര്‍ മരണങ്ങളും നാശനഷ്ടങ്ങളും നേരിടുകയായിരുന്നു. 2023 നവംബറില്‍ ഇസ്‌റാഈല്‍ വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം നടത്തിയപ്പോള്‍, വീടിന് ചുറ്റുമുള്ള ജനാലകളുടെ തകര്‍ന്ന ഗ്ലാസ് കഷ്ണങ്ങള്‍ ലായനെ പരിക്കേല്‍പ്പിച്ചിരുന്നു.
''ഭീകരമായ ഒരു രാത്രി കഴിഞ്ഞ ശേഷം ഞങ്ങള്‍ വീട് വിട്ടിറങ്ങി. ഇസ്‌റാഈല്‍ സൈന്യം ഞങ്ങളെ വെടിവെക്കാതിരിക്കാനായി ഒരു വെള്ള തുണി ഉയര്‍ത്തിപ്പിടിച്ചിരുന്നു ഞങ്ങള്‍ യാത്രയില്‍. ഹാതിമിനെ കൈകളില്‍ എടുത്ത്, ഉമറിനെയും ലായനെയും ഒപ്പം പിടിച്ച് ഞാന്‍ നടന്നു. പുറത്തേക്കുള്ള വഴിയില്‍ അവര്‍ എട്ട് വയസ്സുള്ള അവരുടെ കസിന്റെ ശിരച്ഛേദം ചെയ്ത മൃതദേഹ കണ്ടു. നിരവധി ശഹീദുകളെ കണ്ടു. കുഞ്ഞുങ്ങള്‍ക്ക് ഭയാമിരുന്നു. അവര്‍ പേടിച്ച് കരഞ്ഞു,'' യാസ്മിന്‍ പറഞ്ഞു. ഹാതിമിന് നാല് വയസ്സാണ്.
''ആ അനുഭവത്തിന് ശേഷം എന്റെ കുട്ടികള്‍ മാനസികമായി തകര്‍ന്നു. ലായന്‍ വീണ്ടും കിടക്കയില്‍ മൂത്രമൊഴിക്കുന്ന പ്രശ്നവുമായി പൊരുതുകയാണ്. ഉമര്‍ എല്ലായ്‌പ്പോഴും ഭയത്തിലാണ് നിലത്ത് കസേര ഇടിക്കുന്ന ശബ്ദം പോലും അവനെ ഭയപ്പെടുത്തുന്നു.'- അവര്‍ പറഞ്ഞു.
ഗസ്സയില്‍ നടന്ന ക്രൂരമായ ആക്രമണത്തിന്റെ മുറിവുകള്‍ വഹിക്കുന്ന പതിനായിരക്കണക്കിന് കുട്ടികളില്‍ ഉമറും ലയാലും ഉള്‍പ്പെടുന്നു. ഇതുവരെ 71,000ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്; അതില്‍ 20,000 പേര്‍ കുട്ടികളാണ്. അമേരിക്കയുടെ ഇടപെടലില്‍ രൂപപ്പെട്ട വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതിനിടയില്‍, ഏകദേശം 42,000 കുട്ടികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പകുതിയിലധികം പേര്‍ക്ക് ജീവിതം മുഴുവന്‍ ബാധിക്കുന്ന തരത്തിലുള്ള ഗുരുതര പരിക്കുകളാണ് ഉണ്ടായിരിക്കുന്നത്. കുറഞ്ഞത് 39,000 കുട്ടികളെഹ്കിലും ഗസ്സയില്‍ അനാഥരായിത്തീര്‍ന്നിട്ടുണ്ട്,
ലോകത്തില്‍ കുട്ടികള്‍ക്കായുള്ള ഏറ്റവും മോശം സ്ഥലത്താണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍ ജീവിക്കുന്നതെന്ന് യൂനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
heartbreaking stories from gaza reveal how war has shattered young lives, leaving children killed, amputated, orphaned, and traumatised amid ongoing violence and humanitarian crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."