വീണ്ടും സച്ചിന്റെ റെക്കോർഡ് തകർത്തു; കിവികൾക്കെതിരെ ചരിത്രം കുറിച്ച് കോഹ്‌ലി
രാജ്‌ക്കോട്ട്: ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം വിരാട് കോഹ്‌ലി. ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡ് ആണ് കോഹ്‌ലി കൈപ്പിടിയിലാക്കിയത്. കിവീസിനെതിരെ 35 ഇന്നിംഗ്സുകളിൽ നിന്നും 1773 റൺസാണ് കോഹ്‌ലി നേടിയിട്ടുള്ളത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്നുകൊണ്ടാണ് വിരാടിന്റെ ഈ നേട്ടം. സച്ചിൻ 41 ഇന്നിംഗ്സുകളിൽ നിന്നും 1750 റൺസായിരുന്നു ന്യൂസിലാൻഡിനെതിരെ ഏകദിനത്തിൽ അടിച്ചെടുത്തത്.
ഏകദിനത്തിൽ കിവികൾക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് വിരാട്. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ് ആണ്. 1971 റൺസ് ആയിരുന്നു പോണ്ടിംഗ് ന്യൂസിലാൻഡിനെതിരെ നേടിയിട്ടുള്ളത്. മത്സരത്തിൽ 29 പന്തിൽ നിന്നും 23 റൺസ് നേടിയാണ് കോഹ്‌ലി മടങ്ങിയത്. രണ്ട് ഫോറുകളാണ് താരം നേടിയത്.
അതേസമയം പരമ്പരയിലെ ആദ്യ മത്സരത്തിൽ നാലു വിക്കറ്റുകളുടെ തകർപ്പൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയിരുന്നത് ഈ മത്സരം വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും. മറുഭാഗത്ത് പരമ്പര നഷ്ടപ്പെടാതിരിക്കാൻ വിജയം അനിവാര്യമാണ്.
ഇന്ത്യ പ്ലെയിങ് ഇലവൻ
രോഹിത് ശർമ്മ, ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ
ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, വിൽ യംഗ്. ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ ഹേ (വിക്കറ്റ് കീപ്പർ), മൈക്കൽ ബ്രേസ്‌വെൽ (ക്യാപ്റ്റൻ), സക്കറി ഫൗൾക്സ്, ക്രിസ്റ്റ്യൻ ക്ലാർക്ക്, കൈൽ ജാമിസൺ, ജെയ്‌ഡൻ ലെനോക്സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."