ചരിത്രത്തിൽ നാലാമൻ; ഇതിഹാസങ്ങൾക്കൊപ്പം ഏഷ്യ കീഴടക്കി ഹിറ്റ്മാൻ
രാജ്കോട്ട്: ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ഏകദിനം ആരംഭിച്ചിരിക്കുകയാണ്. രാജ്‌കോട്ടിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു. മത്സരത്തിൽ രോഹിത് ശർമ്മയും ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്.
ഇരുവരും ചേർന്ന് 70 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് നൽകിയത്. ഗിൽ അർദ്ധ സെഞ്ച്വറി നേടി. 53 പന്തിൽ ഒമ്പത് ഫോറുകളും ഒരു സിക്‌സും അടക്കം 56 റൺസാണ് ഗിൽ നേടിയത്. രോഹിത് 38 പന്തിൽ 24 റൺസും സ്വന്തമാക്കി. നാല് ഫോറുകളാണ് താരം നേടിയത്.
മത്സരത്തിൽ ചെറിയ സ്കോറിന് പുറത്തായെങ്കിലും ഒരു വമ്പൻ റെക്കോർഡ് ആണ് രോഹിത് സ്വന്തമാക്കിയത്. ഏകദിനത്തിൽ ഏഷ്യയിൽ 7000 റൺസ് എന്ന പുതിയ നാഴികക്കല്ലിലേക്കാണ് ഹിറ്റ്മാൻ നടന്നു കയറിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ താരമാണ് രോഹിത്. ഈ നേട്ടത്തിൽ എത്തുന്ന നാലാമത്തെ ഇന്ത്യൻ താരം കൂടിയാണ് രോഹിത്. സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, എംഎസ് ധോണി എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
സച്ചിൻ ടെണ്ടുൽക്കർ(12067), വിരാട് കോഹ്‌ലി(9121), സനത് ജയയൂര്യ(8448), കുമാർ സംഗക്കാര(7342), എംഎസ് ധോണി(7103) എന്നിവർക്ക് ശേഷമാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.
ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ
ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, വിൽ യംഗ്. ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ ഹേ (വിക്കറ്റ് കീപ്പർ), മൈക്കൽ ബ്രേസ്‌വെൽ (ക്യാപ്റ്റൻ), സക്കറി ഫൗൾക്സ്, ക്രിസ്റ്റ്യൻ ക്ലാർക്ക്, കൈൽ ജാമിസൺ, ജെയ്‌ഡൻ ലെനോക്സ്.
ഇന്ത്യ പ്ലെയിങ് ഇലവൻ
രോഹിത് ശർമ്മ, ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
The second ODI between India and New Zealand has begun. New Zealand won the toss and elected to bowl in the second match to be held in Rajkot. Despite being dismissed for a small score in the match, Rohit has created a huge record. The hitman has walked towards a new milestone of 7000 runs in Asia in ODIs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."