HOME
DETAILS
MAL
സംസ്ഥാനത്ത് ഇന്നും നാളെയും മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്
January 14, 2026 | 11:45 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരിയതോ മിതമായതോയായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് 16.5 മില്ലിമീറ്റർ മുതൽ 64.5 മില്ലിമീറ്റർ വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."