HOME
DETAILS

രാജ്‌കോട്ടിൽ പുതു ചരിത്രം; സെഞ്ച്വറിയടിച്ച് മുൻ ക്യാപ്റ്റനെയും വീഴ്ത്തി ക്ലാസിക് രാഹുൽ

  
January 14, 2026 | 12:14 PM

kl rahul scored the first century in Rajkot cricket stadium

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലാൻഡിന് 285 റൺസിന്റെ വിജയലക്ഷ്യം. രാജ്‌കോട്ടിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് നേടിയത്. 

സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന്റെയും അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലിന്റെയും കരുത്തിലാണ് ഇന്ത്യ മാന്യമായ സ്കോർ പടുത്തുയർത്തിയത്. 92 പന്തിൽ നിന്നും പുറത്താവാതെ 112 റൺസ് നേടിയാണ് രാഹുൽ തിളങ്ങിയത്. 11 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 

ഏകദിനത്തിലെ രാഹുലിന്റെ എട്ടാം സെഞ്ച്വറിയാണ് രാജ്കോട്ടിൽ പിറന്നത്. ഈ സ്റ്റേഡിയത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് രാഹുൽ. സെഞ്ച്വറികളുടെ എണ്ണത്തിൽ മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസറുദ്ദീനെയും മറികടക്കാൻ രാഹുലിന് സാധിച്ചു. അസറുദ്ദീൻ 334 ഏകദിന മത്സരങ്ങളിൽ നിന്നും 7 സെഞ്ചുറി മാത്രമാണ് നേടിയിട്ടുള്ളത്. അതേസമയം ഈ സെഞ്ച്വറി നേട്ടം തന്റെ 93 മത്സരത്തിൽ രാഹുൽ മറികടന്നിരിക്കുകയാണ്. ഗിൽ 53 പന്തിൽ ഒമ്പത് ഫോറുകളും ഒരു സിക്‌സും അടക്കം 56 റൺസ് ആണ് നേടിയത്.

 

ഒരു ഘട്ടത്തിൽ ഇന്ത്യ 118 റൺസിന് നാല് വിക്കറ്റുകൾ എന്ന നിലയിൽ നിൽക്കെയാണ് രാഹുൽ ഇന്ത്യയെ മികച്ച സ്കോറിലേക്ക് കൈപിടിച്ചുയർത്തിയത്. രവീന്ദ്ര ജഡേജ (27), രോഹിത് ശർമ്മ (24), വിരാട് കോഹ്‌ലി (23) നിതീഷ് കുമാർ റെഡ്ഢി (20) എന്നിവരാണ് മറ്റ് സ്കോറർമാർ. ന്യൂസിലാൻഡ് ബൗളിങ്ങിൽ ക്രിസ് ക്ലർക്ക് മൂന്ന് വിക്കറ്റുകൾ നേടി മികച്ച പ്രകടനം നടത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രൂക്കിന്റെ ചിറകിലേറി ഇംഗ്ലണ്ട് സെമിയിലേക്ക്; തകർന്നുവീണത് 13 വർഷത്തെ ചരിത്രം

Cricket
  •  10 days ago
No Image

മത്സ്യതൊഴിലാളി പുനർഗേഹം പദ്ധതി; ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാഫലകം നീക്കം ചെയ്തത് ഗുരുതര വീഴ്ച: വിമർശനവുമായി ജി സുധാകരൻ

Kerala
  •  10 days ago
No Image

ചരിത്രത്തിലേക്ക് ഇംഗ്ലീഷ് ക്യാപ്റ്റൻ; ഇങ്ങനെയൊരു സെഞ്ച്വറി ടി-20 ലോകകപ്പിൽ ആദ്യം

Cricket
  •  10 days ago
No Image

കൊച്ചി കായലിൽ കണ്ടെത്തിയത് പെൺകുഞ്ഞിന്റെ മൃതദേഹം; ഒരുദിവസത്തെ പഴക്കം, തലയിൽ മുറിവുണ്ടെന്നും റിപ്പോർട്ട് 

Kerala
  •  10 days ago
No Image

ആറ്റുകാല പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കും: തീരുമാനം മാറ്റി കെജിഎംഒഎ

Kerala
  •  10 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  10 days ago
No Image

റമദാന്‍ മാസത്തില്‍ നോമ്പ് തുറക്കാന്‍ സൗകര്യം ചോദിച്ച കശ്മീരി വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു; സി.ടി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ പുറത്താക്കി 

National
  •  10 days ago
No Image

സൂപ്പർതാരം നാട്ടിലേക്ക് മടങ്ങി; ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  10 days ago
No Image

ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേര് നൽകാൻ പാടില്ല; മന്ത്രിസഭായോഗത്തിൽ തീരുമാനം

Kerala
  •  10 days ago
No Image

സമുദ്ര അതിര്‍ത്തി വിഷയത്തില്‍ കുവൈത്തിന് പിന്തുണ; ഔദ്യോഗിക നിലപാട് വ്യക്തമാക്കി ഒമാന്‍

oman
  •  10 days ago