ചരിത്ര സെഞ്ച്വറിയിൽ ധോണി വീണു; രാജ്‌കോട്ടിൽ രാഹുലിന് രാജകീയനേട്ടം
രാജ്കോട്ട്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലാൻഡിന് 285 റൺസിന്റെ വിജയലക്ഷ്യം. രാജ്‌കോട്ടിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് നേടിയത്.
സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന്റെയും അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലിന്റെയും കരുത്തിലാണ് ഇന്ത്യ മാന്യമായ സ്കോർ പടുത്തുയർത്തിയത്. 92 പന്തിൽ നിന്നും പുറത്താവാതെ 112 റൺസ് നേടിയാണ് രാഹുൽ തിളങ്ങിയത്. 11 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 53 പന്തിൽ ഒമ്പത് ഫോറുകളും ഒരു സിക്‌സും അടക്കം 56 റൺസാണ് ഗിൽ നേടിയത്.
2026ലെ ഇന്ത്യൻ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് രാഹുൽ. കിവികൾക്കെതിരെ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോറും ഇത് തന്നെയാണ്. എംഎസ് ധോണിയെ മറികടന്നാണ് രാഹുലിന്റെ ഈ നേട്ടം. 2009ൽ പുറത്താവാതെ 84 റൺസ് ആയിരുന്നു ധോണി നേടിയിരുന്നത്. ഏകദിനത്തിലെ രാഹുലിന്റെ എട്ടാം സെഞ്ച്വറിയാണ് രാജ്കോട്ടിൽ പിറന്നത്. ഈ സ്റ്റേഡിയത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് രാഹുൽ.
രവീന്ദ്ര ജഡേജ (27), രോഹിത് ശർമ്മ (24), വിരാട് കോഹ്‌ലി (23) നിതീഷ് കുമാർ റെഡ്ഢി (20) എന്നിവരാണ് മറ്റ് സ്കോറർമാർ. ന്യൂസിലാൻഡ് ബൗളിങ്ങിൽ ക്രിസ് ക്ലർക്ക് മൂന്ന് വിക്കറ്റുകൾ നേടി മികച്ച പ്രകടനം നടത്തി.
New Zealand set a target of 285 runs to win in the second ODI against India. Wicketkeeper KL Rahul shone after scoring a century. Rahul shone by scoring 112 runs not out from 92 balls. The player's innings consisted of 11 fours and a six. This is the first century by an Indian player in 2026. Rahul is the first Indian wicketkeeper to score a century against New Zealand in an ODI. This is also the highest score by a wicketkeeper against the Kiwis. Rahul's achievement surpasses MS Dhoni. Dhoni had scored 84 runs not out in 2009.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."