HOME
DETAILS

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; 1.30 ലക്ഷം വ്യാജ യുഎസ് ഡോളർ പിടികൂടി, ആറ് പ്രവാസികൾ അറസ്റ്റിൽ

  
January 14, 2026 | 2:28 PM

kuwait seizes fake us dollars worth 130000 six expatriates arrested in major bust

കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാജ വിദേശ കറൻസി വിതരണം ചെയ്യാൻ ശ്രമിച്ച വൻ സംഘത്തെ പിടികൂടി കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥർ. ഏകദേശം 1,30,000 വ്യാജ യുഎസ് ഡോളറുമായി (ഏകദേശം 1.1 കോടി രൂപ) ആറ് സിറിയൻ പൗരന്മാരെയാണ് ഫർവാനിയ, ജലീബ് അൽ ഷുയൂഖ് എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്.

കുവൈത്ത് പൗരനായ ഒരാൾ നൽകിയ പരാതിയെത്തുടർന്നാണ് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരങ്ങൾ പുറംലോകമറിഞ്ഞത്. ലാഭം മോഹിച്ച് വിപണി വിലയേക്കാൾ 55 ശതമാനം കുറഞ്ഞ നിരക്കിൽ ഇയാൾ സംഘത്തിൽ നിന്ന് ഡോളർ വാങ്ങിയിരുന്നു. 7,000 കുവൈത്ത് ദിനാർ നൽകി 50,000 യുഎസ് ഡോളറാണ് ഇയാൾ വാങ്ങിയത്. പിന്നീട് ഈ പണം ബാങ്കിൽ നിക്ഷേപിക്കാൻ ശ്രമിച്ചപ്പോഴാണ് നോട്ടുകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.

പരാതി ലഭിച്ച ഉടൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. ആദ്യം പിടിയിലായ സിറിയൻ പ്രവാസിയിൽ നിന്ന് മറ്റ് അഞ്ച് കൂട്ടാളികളെക്കുറിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു. ഫർവാനിയയിലെയും ജലീബിലെയും ഇവരുടെ താമസസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ബാക്കി കള്ളനോട്ടുകളും കണ്ടെടുത്തു.

ഇറാഖിൽ നിന്ന് ജോർദാൻ വഴി ട്രക്ക് ഡ്രൈവർമാരാണ് ഈ കള്ളനോട്ടുകൾ കുവൈത്തിലേക്ക് എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. കമ്മീഷൻ വ്യവസ്ഥയിലാണ് ഡ്രൈവർമാർ പണം അതിർത്തി കടത്തിയിരുന്നത്.

അവിശ്വസനീയമായ ലാഭം വാഗ്ദാനം ചെയ്യുന്ന ഇത്തരം ഇടപാടുകളിൽ വീഴരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വിനിമയ കേന്ദ്രങ്ങൾ വഴി മാത്രം പണം മാറാൻ ശ്രദ്ധിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ പൊലിസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. പിടിയിലായ പ്രതികളെയും കള്ളനോട്ടുകളും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

kuwait security agencies conducted a major counterfeit currency operation, seizing fake us dollars worth 130,000. six expatriates were arrested during the raid, with investigations underway to uncover the network behind the forgery and prevent further circulation of fake notes.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതാണോ നിങ്ങൾ പറഞ്ഞ നവകേരളം? സർക്കാരിനെതിരെ 'പുതുയുഗ യാത്ര'യിൽ രൂക്ഷവിമർശനം

Kerala
  •  7 days ago
No Image

വെമ്പായം ബസ് അപകടം: കെഎസ്ആർടിസി സിഎംഡി റിപ്പോർട്ട് തേടി; വിജിലൻസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 days ago
No Image

വാങ്കഡെയിൽ വിറച്ച് ജയിച്ച് ഇന്ത്യ; അമേരിക്കയ്ക്കെതിരെ 29 റൺസിന് വിജയം

National
  •  7 days ago
No Image

മയക്കുമരുന്ന് മാഫിയക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്; 16 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kuwait
  •  7 days ago
No Image

പ്രായം തടസ്സമല്ല, പക്ഷേ ഇനി വൈഭവ് സൂര്യവംശി അണ്ടർ-19 ലോകകപ്പ് കളിക്കില്ല; കാരണം ഇതാണ്

Cricket
  •  7 days ago
No Image

പത്തനംതിട്ടയിൽ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു; അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു

Kerala
  •  7 days ago
No Image

യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ജനൽ പൊളിച്ച് അകത്തുകയറിയ പ്രതി പിടിയിൽ

crime
  •  7 days ago
No Image

പള്ളിയിൽ കുടിവെള്ളം പാഴാക്കിയത് ചോദ്യം ചെയ്തു; വയോധികന് ക്രൂരമർദനം: പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

സൂരജ്‌കുണ്ഡ് മേളയിൽ വൻ അപകടം: രക്ഷാപ്രവർത്തനത്തിനിടെ പൊലിസുകാരൻ കൊല്ലപ്പെട്ടു; 13 പേർക്ക് പരിക്ക്

latest
  •  7 days ago