ഇറാനിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം; ഉടൻ മടങ്ങണമെന്ന് ഇന്ത്യൻ എംബസി
ന്യൂഡൽഹി: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്ന ഇറാനിൽ നിന്നും ഇന്ത്യൻ പൗരന്മാർ ഉടൻ മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം. ഇറാനിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയവും തെഹ്റാനിലെ ഇന്ത്യൻ എംബസിയും അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. നിലവിൽ ഇറാനിലുള്ള വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരടങ്ങുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും ലഭ്യമായ വാണിജ്യ വിമാനങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണം.
പ്രധാന നിർദ്ദേശങ്ങൾ
പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണം.
എംബസിയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഉടൻ വിവരങ്ങൾ കൈമാറണം.
പാസ്‌പോർട്ട്, ഐഡി കാർഡുകൾ തുടങ്ങിയ യാത്രാ രേഖകൾ എപ്പോഴും കൈവശം വെക്കണം.
പ്രാദേശിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരണം.
ഹെൽപ്പ്‌ലൈൻ സജീവം
ഇറാനിലുള്ള ഇന്ത്യക്കാരെ സഹായിക്കുന്നതിനായി അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളും ഇമെയിൽ സംവിധാനവും ഇന്ത്യൻ എംബസി സജ്ജമാക്കിയിട്ടുണ്ട്. ഐഡി കാർഡുകൾ സംബന്ധിച്ചോ മറ്റ് യാത്രാ തടസ്സങ്ങൾ നേരിട്ടാലോ ഉടൻ എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ഇറാനിലെ 31 പ്രവിശ്യകളിലായി 180-ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. റിയാലിന്റെ തകർച്ചയും നാണ്യപ്പെരുപ്പവും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഭരണകൂടത്തിനെതിരെയുള്ള രാഷ്ട്രീയ പ്രക്ഷോഭമായി മാറിയത്. രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,500 കടന്നതായാണ് റിപ്പോർട്ടുകൾ.
പ്രതിഷേധം അടിച്ചമർത്താൻ സർക്കാർ രാജ്യത്ത് ഇന്റർനെറ്റ്, ടെലിഫോൺ ബന്ധങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്. ഇതിനിടെ, പ്രക്ഷോഭകാരികളെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. പ്രതിഷേധക്കാരെ വെടിവെച്ചാൽ അമേരിക്ക ഇടപെടുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് ഇറാൻ ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാൽ മരണങ്ങൾക്ക് പിന്നിൽ തീവ്രവാദികളാണെന്നും അമേരിക്കയും ഇസ്റാഈലുമാണ് പ്രക്ഷോഭത്തിന് പിന്നിലെന്നുമാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. ലണ്ടൻ, പാരിസ്, ഇസ്താംബുൾ തുടങ്ങിയ ലോകനഗരങ്ങളിലും ഇറാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധ മാർച്ചുകൾ നടക്കുന്നുണ്ട്.
In response to increasing security tensions in the region, the Indian Embassy in Tehran has issued an urgent travel advisory for its citizens. Due to the unpredictable security situation in Iran, Indian nationals currently residing there are strongly advised to consider leaving the country immediately. Additionally, the embassy has urged all Indian citizens to avoid non-essential travel to Iran until further notice. Those who choose to remain are requested to stay in constant contact with the embassy and maintain a high level of vigilance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."