HOME
DETAILS

ഇറാൻ - യുഎസ് സംഘർഷം മൂർച്ഛിക്കുന്നു; ​ഗൾഫ് രാജ്യങ്ങളിലെ താവളങ്ങളിൽ നിന്ന് സൈനികരെ മാറ്റി അമേരിക്ക

  
Web Desk
January 14, 2026 | 3:22 PM

iran us tensions escalate as america withdraws troops from gulf military bases

തെഹ്റാൻ/ദോഹ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തി ഇറാനും അമേരിക്കയും തമ്മിലുള്ള വാക്പോരും സൈനിക നീക്കങ്ങളും ശക്തമാകുന്നു. ഇറാനിൽ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളിൽ അമേരിക്ക ഇടപെട്ടാൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ മുൻകരുതൽ നടപടിയായി ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ താവളങ്ങളിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചു തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രാദേശിക സംഘർഷം വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഖത്തറിലെ പ്രധാന വ്യോമതാവളമായ അൽ ഉദൈദിൽ നിന്ന് സൈന്യത്തോട് മടങ്ങാൻ നിർദ്ദേശിച്ചതായാണ് വിവരം. ഇതൊരു പൂർണ്ണമായ ഒഴിപ്പിക്കലല്ലെന്നും നിലവിലെ സാഹചര്യത്തിലെ ഒരു മാറ്റമാണെന്നുമാണ് നയതന്ത്രജ്ഞർ വിലയിരുത്തുന്നത്.

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുമെന്നും പ്രതിഷേധക്കാരെ വധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. 

അമേരിക്ക ആക്രമിക്കാൻ മുതിർന്നാൽ സഊദി അറേബ്യ, യുഎഇ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ അയൽരാജ്യങ്ങളെ അറിയിച്ചിരുന്നു. നിലവിൽ ഇറാൻ വിദേശകാര്യ മന്ത്രിയും യുഎസ് ഉദ്യോ​ഗസ്ഥരും തമ്മിലുള്ള ചർച്ചകൾ നിർത്തിവച്ചിരിക്കുകയാണ്.

2026-01-1420:01:25.suprabhaatham-news.png
 
 

ഇറാന്റെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ അടിച്ചമർത്തലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രക്ഷോഭങ്ങളിൽ ഇതുവരെ 2,500-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. പ്രക്ഷോഭത്തിൽ പങ്കെടുത്ത 18,000-ത്തിലധികം ആളുകൾ തടവിലാക്കിയതായും റിപ്പോർട്ടുണ്ട്. 

രാജ്യത്തെ അശാന്തിക്ക് പിന്നിൽ അമേരിക്കയും ഇസ്റാഈലുമാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും ആരോപിച്ചു.

ഇറാന്റെ ഭീഷണിയെത്തുടർന്ന് സഊദി അറേബ്യ, യുഎഇ, തുർക്കി എന്നീ രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. ഇറാൻ വിദേശകാര്യ മന്ത്രി മേഖലയിലെ തന്റെ സഹപ്രവർത്തകരുമായി സംസാരിക്കുകയും വിദേശ ഇടപെടലുകൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതിനാൽ ഇറാനിൽ നിന്നുള്ള വിവരങ്ങൾ പുറത്തെത്തുന്നത് പരിമിതമാണ്, എന്നിരുന്നാലും രാജ്യം ഒരു വലിയ പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

iran us tensions escalate as washington withdraws troops from military bases across gulf countries. the move signals security concerns, regional instability, and strategic recalibration amid rising threats, diplomatic deadlock, and fears of wider conflict impacting energy routes and expatriate communities.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യൽ മീഡിയയിൽ കടുപ്പിച്ച് കേന്ദ്രം: എഐ ഉള്ളടക്കത്തിന് ലേബൽ നിർബന്ധം; നിയമലംഘനം നീക്കം ചെയ്യാൻ ഇനി 3 മണിക്കൂർ മാത്രം

National
  •  4 days ago
No Image

ഡ്രോൺ കണ്ടതും രക്ഷിതാക്കൾ ചിതറിയോടി; ജനലിൽ തൂങ്ങിക്കിടന്ന് 'തുണ്ട്' കൈമാറ്റം; മഹാരാഷ്ട്രയിൽ കോപ്പിയടി പിടികൂടി

crime
  •  4 days ago
No Image

റമദാൻ 2026: ഒമാനിൽ പ്രവൃത്തി സമയം കുറച്ചു; പൊതു-സ്വകാര്യ മേഖലകളിലെ പുതിയ സമയക്രമം ഇങ്ങനെ

oman
  •  4 days ago
No Image

ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരളം പൂർണ്ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ

Kerala
  •  4 days ago
No Image

ദുബൈയിൽ കനത്ത മൂടൽമഞ്ഞ്; പ്രധാന റോഡുകളിൽ ഗതാഗതം നിയന്ത്രിച്ച് പൊലിസ്; കടുത്ത മുന്നറിയിപ്പുമായി അധികൃതർ

uae
  •  4 days ago
No Image

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് സിക്സറുകളുടെ ലോകത്തേക്ക്; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച ഫിനിഷർ

Cricket
  •  4 days ago
No Image

യു.എസ് - ബംഗ്ലാദേശ് വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; യു.എസ് വസ്ത്രവിണിയില്‍ ഇന്ത്യന്‍ ആധിപത്യം ഇല്ലാതാകും, കുറഞ്ഞ വിലയ്ക്ക് ബംഗ്ലാദേശ് വസ്ത്രങ്ങള്‍ ലഭിക്കും | US-Bangladesh Trade Pact

Economy
  •  3 days ago
No Image

മാർച്ച് മുതൽ യുടിഎസ് ആപ്പ് പണി നിർത്തുന്നു; പകരം റെയിൽവേയിൽ പുതിയ ടിക്കറ്റിംഗ് സംവിധാനം: റെയിൽ വൺ ആപ്പ് രജിസ്‌ട്രേഷൻ എങ്ങനെയെന്നറിയാം

Kerala
  •  4 days ago
No Image

റിയാദിൽ നിന്ന് ദോഹയിലേക്ക് രണ്ട് മണിക്കൂർ; സഊദി-ഖത്തർ അതിവേഗ ട്രെയിൻ കരാറിന് മന്ത്രിസഭാ അംഗീകാരം

Saudi-arabia
  •  4 days ago
No Image

സഊദിയിൽ വിസിറ്റിങ് വിസ ഓൺലൈൻ പുതുക്കൽ നിർത്തിവെച്ചു; വളരെ നേരത്തെയുള്ള നിയന്ത്രണം പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി

Saudi-arabia
  •  4 days ago