വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് റിമാന്‍ഡില്‍
മാനന്തവാടി: വീട്ടമ്മ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. പനമരം-അഞ്ചാംമൈല്‍ കാഞ്ഞായി മജീദ് ആണ് റിമാന്‍ഡിലായത്. ഇയാളുടെ ഭാര്യ സുഹറ (40) യെ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചനിലയില്‍ കണ്ടത്.
സംഭവം നടന്നയുടന്‍ കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ഇന്നലെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മീനങ്ങാടി സി.ഐ പളനി രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്കു മാറ്റി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ വികാരത്തില്‍ കൊല നടത്തിയെന്നാണ് ഇയാള്‍ നല്കിയ മൊഴി. എന്നാല്‍, ഇത് വിശ്വാസത്തിലെടുക്കാന്‍ പൊലിസ് തയാറായിട്ടില്ല. രാത്രി 11.30ഓടെ കൊല്ലപ്പെട്ടിട്ടും പുലര്‍ച്ചെ 4.30ഓടെ മാത്രമാണ് ഇയാള്‍ വിവരം പുറത്തുപറഞ്ഞത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."