HOME
DETAILS

സഊദിയിലെ ഓറഞ്ച് ഉത്സവം സന്ദർശകരുടെ മനം കവരുന്നു; മധുരനഗരിയിലേക്ക് സന്ദർശക പ്രവാഹം

  
January 14, 2026 | 3:43 PM

Orange Festival in Saudi Arabia attracts visitors Tourists flock to the city of sweets

റിയാദ്: റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഹരീഖ് ഓറഞ്ചുൽസവം മലയാളികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. എല്ലാ വർഷവും ജനുവരിയിൽ നടക്കുന്ന ഈ മേളയിൽ സുക്കരി ഓറഞ്ചുകൾ, ഹമദ് നാരങ്ങകൾ, മാൻഡറിൻ തുടങ്ങി ഇരുപതിലധികം ഇനം സിട്രസ് പഴങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പഴങ്ങളുടെ ഈർപ്പവും സുഗന്ധവും നഷ്ടപ്പെടാതിരിക്കാൻ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞാണ് മേളയിൽ ഇവ പ്രദർശിപ്പിക്കുന്നത്. ജനുവരിൽ 16 വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി വരെയാണ് ഉത്സവം

വിവിധയിനം ഓറഞ്ചുകൾക്കും നാരങ്ങകൾക്കും പേരുകേട്ട ഈ മേളയിൽ ഇത്തവണ പ്രധാന താരം ‘തുറുഞ്ച്’ എന്ന് വിളിക്കപ്പെടുന്ന സിട്രോൺ പഴങ്ങളാണ്. അറബിയിൽ ‘ഉത്‌റുജ്’ എന്നും വിളിക്കപ്പെടുന്ന ഈ പഴം സിട്രസ് വർഗത്തിലെ ഏറ്റവും വലുപ്പമേറിയ ഇനങ്ങളിൽ ഒന്നാണ്. സാധാരണ ഫുട്ബാളിനോളം വലുപ്പത്തിൽ വരെ വളരുന്ന ഇവക്ക് കട്ടിയുള്ളതും പരുക്കനുമായ തൊലിയാണുള്ളത്. സാധാരണ ഓറഞ്ചുകളെ അപേക്ഷിച്ച് ഇതിൽ നീര് കുറവാണെങ്കിലും ഇതിന്റെ ഉൾഭാഗത്തെ വെളുത്ത പാളി കയ്പില്ലാത്തതും സ്വാദുള്ളതുമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയെത്തിയ സന്ദർശകരിൽ ഭൂരിഭാഗവും റിയാദ്, അൽഖർജ് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളികളാണ്. സന്ദർശകരെ സ്വീകരിക്കാൻ ഓറഞ്ച് തോട്ടങ്ങളും ഓറഞ്ചുത്സവത്തോടെ സജ്ജമാകും. സന്ദർശകരെ ഖഹ്‌വയും ഈത്തപ്പഴവും നൽകി സ്വീകരിക്കുന്ന ഫാം ഉടമകൾ ഫാം ചുറ്റിക്കാണാൻ അവസരം നൽകും. ഹരീഖ് നഗരസഭയാണ് ഇവിടെ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. തേൻ, അത്തർ എന്നിവക്കും ഓറഞ്ചിനൊപ്പം പ്രത്യേക ടെന്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ഓറഞ്ച് തൈകളും വിൽക്കാനുണ്ട്.

ഓറഞ്ചുകൾക്ക് ഫലഭൂയിഷ്ഠമായ മണ്ണാണ് ഹരീഖിലേക്ക്. മലകൾ അതിരിട്ട് നിൽക്കുന്ന ഈ പ്രദേശത്തെ എല്ലാ ഈത്തപ്പന തോട്ടങ്ങളിലും ഓറഞ്ചുകൾ വിളയുന്നുണ്ട്. ഓറഞ്ച് വിളവെടുപ്പ് ആരംഭിച്ചതോടെ സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഓറഞ്ച് ഫെസ്റ്റിവലുകൾ തുടങ്ങിയിട്ടുണ്ട്. മരുഭൂ തോട്ടങ്ങളിൽ ഈത്തപ്പനകൾക്ക് ഇടവിളയായി നട്ടുപിടിപ്പിക്കുന്ന ഓറഞ്ച് ചെടികളിൽ സാധാരണയായി നവംബർ, ഡിസംബർ മാസങ്ങളിൽ ഓറഞ്ചുകൾ പഴുത്തു തുടങ്ങും. ഇതോടെ നഗരസഭകൾ മുന്നിട്ടിറങ്ങി കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കാനുള്ള സൗകര്യങ്ങളൊരുക്കും. 

അൽഉലായുടെ താഴ്‌വരകളിലും സമതലങ്ങളിലുമായി രണ്ട് ലക്ഷത്തോളം ഓറഞ്ച് മരങ്ങളുണ്ടെന്നാണ് കണക്ക്. രാജ്യത്തെ മൊത്തം ഓറഞ്ചുൽപാദനത്തിന്റെ 30 ശതമാനവും ഇവിടെയാണ്. 15,000 ടൺ ഓറഞ്ച് പ്രതിവർഷം ഇവിടെ വിൽപന നടത്തുന്നു. അൽഉലായിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഓറഞ്ചുൽസവം ഏറെ ഹൃദ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എപ്സ്റ്റീന്‍ ഫയലില്‍ ദലൈലാമയുടെ പേര്, പരാമര്‍ശിച്ചത് 150 ലേറെ തവണ; വാര്‍ത്ത നിഷേധിച്ച് ദലൈലാമയുടെ ഓഫിസ്

International
  •  5 days ago
No Image

അവൻ ടി-20യിലെ ചാമ്പ്യൻ താരമാണ്: സൗരവ് ഗാംഗുലി

Cricket
  •  5 days ago
No Image

പൂജയ്‌ക്കെത്തി, ഒറ്റയ്ക്ക് മുറിയിലേക്ക് കൊണ്ടുപോയി 16 കാരിയ പീഡിപ്പിക്കാന്‍ ശ്രമം; ജോത്സ്യന്‍ ഒളിവില്‍

Kerala
  •  5 days ago
No Image

ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കാം, പക്ഷെ മൂന്ന് ഡിമാന്റുകൾ അംഗീകരിക്കണം; ഐസിസിയോട് പാകിസ്ഥാൻ

Cricket
  •  5 days ago
No Image

മോദിയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഡല്‍ഹിക്ക്; സംഘത്തിനൊപ്പം ശ്രീലേഖയില്ല

Kerala
  •  5 days ago
No Image

' ഫ്‌ളൈ 91' കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പ്രതിദിന വിമാന സര്‍വിസ് ഇന്നു മുതല്‍

Kerala
  •  5 days ago
No Image

'ലോകകപ്പിൽ കളിക്കാൻ പറ്റിയില്ലെങ്കിൽ വിരമിക്കും' വമ്പൻ പ്രഖ്യാപനത്തിനൊരുങ്ങി നെയ്മർ

Football
  •  5 days ago
No Image

സ്വന്തം ഡി.എൻ.എ ഉപയോഗിച്ച് 'സൂപ്പർ വംശം' സൃഷ്ടിക്കാൻ എപ്സ്റ്റീൻ ശ്രമിച്ചു

International
  •  5 days ago
No Image

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: ഒരാള്‍ കൂടി  അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

സുകൃത സാന്നിധ്യമായി കുമ്പോൽ തങ്ങൾ

Kerala
  •  5 days ago