രാഹുലിന്റെ സെഞ്ച്വറിക്ക് തിരിച്ചടി മിച്ചലിലൂടെ; ഇന്ത്യയെ തകർത്ത് കിവികൾ
രാജ്കോട്ട്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലാൻഡിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ഡാറിൽ മിച്ചലിന്റെ സെഞ്ച്വറി പ്രകടനമാണ് കിവികൾക്ക് വിജയം സമ്മാനിച്ചത്. 117 പന്തിൽ പുറത്താവാതെ 131 റൺസ് നേടിയാണ് മിച്ചൽ തിളങ്ങിയത്. 11 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.
വിൽ യങ് അർദ്ധ സെഞ്ച്വറിയും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി. 98 പന്തിൽ 87 റൺസാണ് താരം നേടിയത്. ഏഴ് ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന്റെയും അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലിന്റെയും കരുത്തിലാണ് മാന്യമായ സ്കോർ പടുത്തുയർത്തിയത്. 92 പന്തിൽ നിന്നും പുറത്താവാതെ 112 റൺസ് നേടിയാണ് രാഹുൽ തിളങ്ങിയത്. 53 പന്തിൽ ഒമ്പത് ഫോറുകളും ഒരു സിക്‌സും അടക്കം 56 റൺസാണ് ഗിൽ നേടിയത്.
ഒരു ഘട്ടത്തിൽ ഇന്ത്യ 118 റൺസിന് നാല് വിക്കറ്റുകൾ എന്ന നിലയിൽ നിൽക്കെയാണ് രാഹുൽ ഇന്ത്യയെ മികച്ച സ്കോറിലേക്ക് കൈപിടിച്ചുയർത്തിയത്. രവീന്ദ്ര ജഡേജ (27), രോഹിത് ശർമ്മ (24), വിരാട് കോഹ്‌ലി (23) നിതീഷ് കുമാർ റെഡ്ഢി (20) എന്നിവരാണ് മറ്റ് സ്കോറർമാർ.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാക്കാനും കിവീസിന് സാധിച്ചു. ജനുവരി 18നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഇൻഡോറിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ടീം സീരിസ് സ്വന്തമാക്കും.
New Zealand registered a convincing seven-wicket win over India in the second ODI. Batting first, India scored 284 runs for the loss of seven wickets in the match played in Rajkot. In reply, the Kiwis chased down the target for the loss of three wickets.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."