HOME
DETAILS

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്ന ബിജെപി സ്ഥാനാർഥി പിടിയിൽ

  
Web Desk
January 14, 2026 | 4:08 PM

Family feud ends in murder man stabbed to death with key in Palakkad relative arrested

പാലക്കാട്: ചിറ്റൂരിൽ കുടുംബ തർക്കത്തെത്തുടർന്ന് യുവാവ് ബന്ധുവിനെ കുത്തിക്കൊന്നു. പൊൽപ്പുള്ളി ആറാം വാർഡിലെ ബിജെപി സ്ഥാനാർഥിയായിരുന്ന പ്രമോദ് കുമാറാണ് തന്റെ ബന്ധുവിനെ കൊലപ്പെടുത്തിയത്. പൊൽപ്പുള്ളി സ്വദേശി ശരത് (35) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ പ്രമോദ് കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തു.

ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് പൊൽപ്പുള്ളി കെ.വി.എം സ്കൂളിന് മുന്നിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് കൊല്ലപ്പെട്ട ശരത്. ഇരുവരും തമ്മിൽ നേരത്തെ തന്നെ കുടുംബപരമായ തർക്കങ്ങൾ നിലനിന്നിരുന്നു.ഇന്ന് വൈകിട്ട് സ്കൂളിന് മുന്നിലെ റോഡിൽ വെച്ച് ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടാകുകയും, ഇതിനിടെ പ്രമോദ് തന്റെ കൈവശമുണ്ടായിരുന്ന വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് ശരത്തിന്റെ കഴുത്തിൽ ആഴത്തിൽ കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ശരത്തിനെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഏഴ് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ ചിറ്റൂർ പൊലിസ് ഉടൻ തന്നെ പിടികൂടി. സംഭവത്തിൽ പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

 

 

A 35-year-old man, identified as Sharath from Polpulli, was murdered following a family dispute in Chittur, Palakkad. During an altercation near KVM School around 5:30 PM, his relative, Pramod, allegedly stabbed him in the neck using a vehicle key. Although Sharath was rushed to the Palakkad District Hospital, he succumbed to his injuries by 7:00 PM. The police have taken the accused, Pramod, into custody.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രോൺ കണ്ടതും രക്ഷിതാക്കൾ ചിതറിയോടി; ജനലിൽ തൂങ്ങിക്കിടന്ന് 'തുണ്ട്' കൈമാറ്റം; മഹാരാഷ്ട്രയിൽ കോപ്പിയടി പിടികൂടി

crime
  •  4 days ago
No Image

റമദാൻ 2026: ഒമാനിൽ പ്രവൃത്തി സമയം കുറച്ചു; പൊതു-സ്വകാര്യ മേഖലകളിലെ പുതിയ സമയക്രമം ഇങ്ങനെ

oman
  •  4 days ago
No Image

ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരളം പൂർണ്ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ

Kerala
  •  4 days ago
No Image

ദുബൈയിൽ കനത്ത മൂടൽമഞ്ഞ്; പ്രധാന റോഡുകളിൽ ഗതാഗതം നിയന്ത്രിച്ച് പൊലിസ്; കടുത്ത മുന്നറിയിപ്പുമായി അധികൃതർ

uae
  •  4 days ago
No Image

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് സിക്സറുകളുടെ ലോകത്തേക്ക്; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച ഫിനിഷർ

Cricket
  •  4 days ago
No Image

മാർച്ച് മുതൽ യുടിഎസ് ആപ്പ് പണി നിർത്തുന്നു; പകരം റെയിൽവേയിൽ പുതിയ ടിക്കറ്റിംഗ് സംവിധാനം: റെയിൽ വൺ ആപ്പ് രജിസ്‌ട്രേഷൻ എങ്ങനെയെന്നറിയാം

Kerala
  •  4 days ago
No Image

റിയാദിൽ നിന്ന് ദോഹയിലേക്ക് രണ്ട് മണിക്കൂർ; സഊദി-ഖത്തർ അതിവേഗ ട്രെയിൻ കരാറിന് മന്ത്രിസഭാ അംഗീകാരം

Saudi-arabia
  •  4 days ago
No Image

സഊദിയിൽ വിസിറ്റിങ് വിസ ഓൺലൈൻ പുതുക്കൽ നിർത്തിവെച്ചു; വളരെ നേരത്തെയുള്ള നിയന്ത്രണം പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി

Saudi-arabia
  •  4 days ago
No Image

യുഎഇയിൽ ഇനി 6G വിപ്ലവം; മൂന്ന് വർഷത്തിനുള്ളിൽ അതിവേഗ ഇന്റർനെറ്റ് എത്തുമെന്ന് 'ഡു' സിഇഒ; ചരിത്രനേട്ടത്തിൽ കമ്പനി

uae
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്കും കുടുംബത്തിനും വൻ നിക്ഷേപമെന്ന് അന്വേഷണസംഘം; ജാമ്യാപേക്ഷയെ എതിർത്ത് എസ്.ഐ.ടി

crime
  •  4 days ago