HOME
DETAILS

ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

  
Web Desk
January 14, 2026 | 5:14 PM

Huge explosion in Jharkhand three killed including couple two in critical condition

റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഹസാരിബാഗ് ബാര ബസാർ പൊലിസ് സ്റ്റേഷൻ പരിധിയിലെ ഹബീബ് നഗറിലാണ് സംഭവം നടന്നത്. സ്ഫോടനത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.

ഹബീബ് നഗറിലെ ഒഴിഞ്ഞു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടവരിൽ ഭർത്താവും ഭാര്യയും മറ്റൊരു സ്ത്രീയും ഉൾപ്പെടുന്നു. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

സംഭവസ്ഥലം പൊലിസ് പൂർണ്ണമായും സീൽ ചെയ്തിരിക്കുകയാണ്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഐജി (ഓപ്പറേഷൻസ്) മൈക്കൽ രാജ് അറിയിച്ചു. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുകയാണ്. ഉന്നത പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

സ്ഫോടനത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടോ എന്നും പൊലിസ് പരിശോധിച്ചു വരികയാണ്. കൂടുതൽ വിവരങ്ങൾ ഫോറൻസിക് റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

 

 

A powerful explosion in the Habib Nagar area of Hazaribagh, Jharkhand, claimed the lives of three people on Wednesday, January 14, 2026. The deceased include a husband, his wife, and another woman, identified as Mohammad Saddam (45), Nanhi Parveen (35), and Rashida Parveen (54).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ യുവതികളുടെ പരാക്രമം: ഡ്രൈവർക്ക് ക്രൂരമർദ്ദനം

Kerala
  •  6 days ago
No Image

സൂരജ് ലാമയുടേത് കൊലപാതകം, നീതി വേണമെന്ന് കുടുംബം; മൃതദേഹം സംസ്‌കരിച്ചു

Kerala
  •  6 days ago
No Image

സഞ്ജു ബെഞ്ചിലായപ്പോൾ പിറന്നത് അപൂർവ സംഭവം; 12 വർഷങ്ങൾക്ക് ശേഷം ഇതാദ്യം!

Cricket
  •  6 days ago
No Image

സന്തോഷ് ട്രോഫി ഫൈനലിന് കിക്കോഫ്; മത്സരം എവിടെ കാണാം?

Football
  •  6 days ago
No Image

റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ ജീവനക്കാർക്ക് നാലര മണിക്കൂർ ജോലി

Kuwait
  •  6 days ago
No Image

'വംശഹത്യക്കുള്ള ആഹ്വാനം, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വപ്‌നം'; മുസ്ലിംളെ വെടിവയ്ക്കുന്ന ബി.ജെ.പിയുടെ പ്രചാരണ വിഡിയോക്കെതിരേ കോണ്‍ഗ്രസ്

National
  •  6 days ago
No Image

റൊണാൾഡോയെ വെട്ടി ബ്രൂണോ ഫെർണാണ്ടസ്; മാഞ്ചെസ്റ്റർ യൂണൈറ്റഡിനൊപ്പം ഇതിഹാസ നേട്ടം

Football
  •  6 days ago
No Image

മുകളില്‍ ഉള്ളിച്ചാക്ക്, താഴെ സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം; പിടികൂടിയത് ചെമ്മാട് ഹോളോബ്രിക്‌സ് കമ്പനിയില്‍ നിന്ന്

Kerala
  •  6 days ago
No Image

ഓൺലൈൻ ഗെയിമുകൾ വഴി ബാങ്ക് തട്ടിപ്പ്: കുട്ടികളെ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ; മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  6 days ago
No Image

അവന് സിക്സ് അടിക്കാനുള്ള ശക്തിയില്ല: സൂപ്പർതാരത്തെ വിമർശിച്ച് കൈഫ്

Cricket
  •  6 days ago