സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പ്ലസ് ടു വിദ്യാർഥിനി മരിച്ചു
കണ്ണൂർ: സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. അയോണ മോൺസൺ (17) ആണ് മരിച്ചത്. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. ഇന്നലെ രാത്രി വൈകിയാണ് മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. രാവിലെ എട്ടരയോടെ ക്ലാസ് ആരംഭിക്കുന്നതും മുൻപ് സ്കൂളിലെത്തിയ അയോണ മൂന്നാം നിലയിൽനിന്ന് താഴേക്കു ചാടുകയായിരുന്നു. ബാസ്കറ്റ് ബോൾ കോർട്ടിലേക്ക് വീണ വിദ്യാർഥിനിയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കണ്ണൂർ പയ്യാവൂർ പൊലിസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. തലശ്ശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലുപേർക്കാണ് അയോണയുടെ അവയവങ്ങൾ ദാനം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."