ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ 48 പുതിയ തസ്തികകൾ; കായിക താരങ്ങൾ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നുണ്ടായ ഒഴിവുകൾ നികത്തും
തിരുവനന്തപുരം: 2020-21 വർഷത്തിൽ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ പുതുതായി അനുവദിച്ച കോഴ്‌സുകളിലേക്ക് 48 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 16 മണിക്കൂർ വർക്ക് ലോഡുള്ള വിഷയങ്ങളിലാണ് തസ്തിക സൃഷ്ടിച്ച് നിയമനം നൽകുക.
വാഹനാപകടത്തെത്തുടർന്ന് തലയ്ക്ക് അതീവ ഗുരുതരമായ ക്ഷതമേറ്റ് 90 ശതമാനം അംഗവൈകല്യം സംഭവിച്ച കണ്ണൂർ എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്‌കൂളിലെ എച്ച്.എസ്.ടി മലയാളം അധ്യാപകൻ പ്രശാന്ത് കുളങ്ങരയെ സർവിസിൽ നിലനിർത്തി ആനുകൂല്യങ്ങൾ നൽകും. ഇതിനായി സ്‌കൂളിൽ ഒരു എച്ച്.എസ്.ടി മലയാളം സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നൽകി. 2018 പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിന് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനയിൽ നിന്ന് കോഴിക്കോട് ജില്ലയിലെ അഞ്ച് ഗുണഭോക്താക്കൾക്ക് തുക അനുവദിക്കും. 18,40,000 രൂപ അനുവദിക്കുന്നതിന് ജില്ലാ കലക്ടർക്ക് അനുമതി നൽകി.
കായികതാരങ്ങൾ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നുണ്ടായ 26 എൻ.ജെ.ഡി ഒഴിവുകളിൽ, കായികരംഗത്ത് നിന്നും വിരമിച്ച 20 പേരെ റെഗുലർ ഒഴിവുകളിലും (നിലവിലുള്ളതോ ആദ്യം ഉണ്ടാകുന്നതോ ആയ) കായികരംഗത്ത് തുടരുന്ന ആറ് പേരെ റവന്യൂ വകുപ്പിൽ അതത് താലൂക്ക് ഓഫിസുകളിൽ സൂപ്പർന്യൂമററി തസ്തികകളിലും നിയമിക്കുന്നതിനും അനുമതി നൽകി. മൂലത്തറ വലതുകര കനാൽ, വരട്ടയാർ മുതൽ വേലന്താവളം വരെ ദീർഘിപ്പിക്കുന്നതിന് ആവശ്യമായ ഭൂമി ലാന്റ് അക്വസിഷൻ പ്രകാരം ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകി.
48 new posts will be created in government arts and science colleges for newly approved courses.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."