HOME
DETAILS

ജെൻ-സീ പൂരം; ആദ്യദിനം കണ്ണൂരിന്റെ കുതിപ്പ്

  
January 15, 2026 | 4:03 AM

Kannur took an early lead on the first day of the kerala school kalolsavam

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനത്തില്‍ കണ്ണൂരിന്റെ കുതിപ്പ്. 210 പോയിന്റുമായാണ് കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ കണ്ണൂര്‍ സ്വര്‍ണക്കപ്പിലേക്കുള്ള കുതിപ്പിന് തുടക്കമിട്ടത്. കണ്ണൂരിന് ഭീഷണി ഉയര്‍ത്തി 208 പോയിന്റുമായി കോഴിക്കോട് തൊട്ടുപിന്നിലുണ്ട്. ആതിഥേയരും കഴിഞ്ഞവര്‍ഷത്തെ ചാംപ്യന്‍മാരുമായ തൃശൂർ 206 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.


വേദികളിലും ജീവിതത്തിലും കൊട്ടിക്കയറി അമ്പലപ്പുഴ പഞ്ചവാദ്യ സംഘം

തൃശൂർ: ദേവവാദ്യത്തിൽ കൊട്ടിക്കയറൽ വാദ്യാസ്വാദകർക്ക് ഹരമാണ്. വേദികളിലും ജീവിതത്തിലും കൊട്ടിക്കയറി പഞ്ചവാദ്യാസ്വാദകരുടെ പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ് അമ്പലപ്പുഴ പഞ്ചവാദ്യ സംഘം. ഹൈസ്‌കൂൾ തലത്തിൽ തുടർച്ചയായി 19ാം വർഷവും എ ഗ്രേഡ് നേടിയ അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ സംഘത്തിന് പഞ്ചവാദ്യം വെറും മത്സര ഇനം മാത്രമല്ല. ജീവിതോപാധികൂടിയാണ്. പ്രതിവർഷം ഉത്സവങ്ങളിലും മറ്റുമായി നൂറിലധികം പരിപാടികളിലാണ് ഈ കുട്ടി പഞ്ചവാദ്യ സംഘം ഉത്സവ പ്രേമികൾക്ക് ഹരംപകരുന്നത്.

സ്‌കൂൾ കലോത്സവങ്ങൾ കുട്ടികളുടെ ഭാവി ജീവിതത്തെ ഒട്ടും സ്വാധീനിക്കുന്നില്ലെന്ന പ്രചാരണങ്ങളെ തിരുത്തിഎഴുതുകയാണ് അമ്പലപ്പുഴ ജയകമുമാറിന്റെ ശിഷ്യന്മാരായ ഈ സംഘം. വർഷങ്ങളായി ഫീസൊന്നും വാങ്ങാതെ കൊച്ചു കലാകാരന്മാരെ കലോത്സവ മത്സരത്തിന് ഒരുക്കിയിരുന്ന ജയകുമാർ പിന്നീട് ഇവരുടെ ജീവിതം തന്നെ പഞ്ചവാദ്യ താളത്തിൽ ലയിപ്പിക്കുകയായിരുന്നു. ഉത്സവ സീസണുകളിൽ ഒരു ദിവസം പോലും ഒഴിവില്ലാതെ നാടുചുറ്റാൻ മാത്രം ഇവരുടെ വാദ്യപ്പെരുമ വളർന്നുകഴിഞ്ഞു. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് കലോത്സവ ഇനത്തിനായുള്ള പരിശീലനം മാത്രമായിരുന്നു ജയകുമാർ ലക്ഷ്യമിട്ടിരുന്നതെങ്കിൽ ഇന്ന് അമ്പലപ്പുഴയിലും പരിസര പ്രദേശങ്ങളിലും പഞ്ചവാദ്യം ഉപജീവനമാക്കിയ നൂറിലധികം കലാകാരന്മാരാണുള്ളത്. ഇവരിൽ പത്ത് വയസുകാർ മുതൽ മധ്യവയസ്‌കർ വരെയുള്ള ശിഷ്യർ വിവിധ ഉത്സവപ്പെരുക്കത്തിന്റെ ഭാഗമാകുന്നുണ്ട്. 

Kannur took an early lead on the first day of the kerala school kalolsavam, scoring 210 points and emerging as a strong contender for the title.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയിൽ നിന്നും നഷ്ടപ്പെട്ട സ്വർണ്ണമെത്രയെന്ന വിവരം അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കും

Kerala
  •  3 days ago
No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  4 days ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  4 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  4 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  4 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  4 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  4 days ago