പ്രതിഷേധക്കാര്‍ക്ക് വധശിക്ഷയില്ലെന്ന് ഇറാന്‍; തന്റെ ഇടപെടലിന്റെ ഫലമെന്ന അവകാശവാദവുമായി ട്രംപ്
തെഹ്‌റാന്‍: പ്രതിഷേധക്കാര്‍ക്ക് വധശിക്ഷയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇറാന്‍. പ്രതിഷേധക്കാരുടെ വധശിക്ഷയില്‍ പിന്മാറുകയാണെന്ന് ഇറാന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് നിഷേധിച്ചു കൊണ്ടുള്ള പ്രിതികരണവുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി രംഗത്തെത്തിയത്.
പ്രതിഷേധക്കാരെ വധശിക്ഷക്ക് വിധേയമാക്കാന്‍ ഇറാന് പദ്ധതിയില്ലെന്ന് അരഗ്ചി ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
'തൂക്കിക്കൊല്ലുക എന്ന ചോദ്യമേ ഉദിക്കുന്നില്ല' മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇറാന്‍ വിദേശകാര്യ മന്ത്രി മറുപടി നല്‍കി. ഫോക്‌സ് ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് തയാറാണെന്നും അരഗ്ച്ചി അറിയിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുടെ വിചാരണ അതിവേഗത്തിലാക്കുമെന്നാണ് നേരത്തെ പുറത്തു വന്നിരുന്ന വാര്‍ത്തകള്‍.
അതിനിടെ, അമേരിക്കയുമായുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇറാന്‍ മുന്നറിയിപ്പില്ലാതെ വാണിജ്യ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രാദേശിക സമയം രാവിലെ 7.30 വരെയാണ് അടച്ചിടലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ രണ്ട് മണിക്കൂറായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
നിയന്ത്രണങ്ങളെതുടര്‍ന്ന് ഇറാന്റെ വ്യോമപാതയിലൂടെ സഞ്ചരിക്കുന്ന എയര്‍ ഇന്ത്യാ വിമാനങ്ങള്‍ വഴി തിരിച്ചു വിടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിമാനങ്ങള്‍ വൈകാന്‍ സാധ്യത ഉണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
ഇറാനില്‍ നിലവിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി 26കാരനായ ഇര്‍ഫാന്‍ സുല്‍ത്താനിയെ വിധശിക്ഷക്ക് വിധിച്ചു എന്നതായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. പ്രതിഷേധ പ്രകടനത്തിനിടെയാണ് ഇര്‍ഫാന്‍ അറസ്റ്റിലായത്. അതേസമയം, രാജ്യത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ ആശയവിനിമയ തടസ്സം കാരണം ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമായിരുന്നില്ല.
തെഹ്റാന് സമീപത്തെ കരാജ് ഫാര്‍ദിസ് സ്വദേശിയാണ് ഇര്‍ഫാന്‍. പ്രക്ഷോഭം സജീവമായ പ്രദേശങ്ങളില്‍ ഒന്നാണിത്. ജനുവരി എട്ടിനാണ് ഇയാള്‍ അറസ്റ്റിലായത്. പിന്നീട് ഇര്‍ഫാന് വധശിക്ഷ വിധിച്ചു എന്നും ജനുവരി 14 ന് ശിക്ഷ നടപ്പാക്കുമെന്നും കുടുംബത്തെ അറിയിച്ചു എന്ന വാര്‍ത്തകള്‍ വരികയായിരുന്നു. തീരുമാനം അന്തിമമാണ് എന്നാണ് കുടുംബത്തെ അറിയിച്ചതെന്നും പുറത്തു വന്ന റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
iran has denied reports of death sentences for protesters, with foreign minister abbas araghchi stating there are no plans to execute demonstrators, even as airspace restrictions and us tensions continue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."