ടാസ് ഓണസ്മൃതി സംഘടിപ്പിച്ചു
ആലുവ: ഓണത്തിന്റെ വരവറിയിച്ച് ആലുവ സംഗീതസഭയുടെ (ടാസ്) ആഭിമുഖ്യത്തില്‍ ഓണസ്മൃതി സംഘടിപ്പിച്ചു. സംഗീതജ്ഞന്‍ ഫാക്ട് ബി മോഹനന്‍ ഉദ്ഘാടനം ചെയ്തു. എസ് പ്രേംകുമാര്‍, സി.എന്‍.കെ മാരാര്‍, ബേബികരുവേലില്‍, ജയന്‍മാലില്‍, ഏ.എച്ച് ഷാനവാസ്, ഏ.ജെ അഗസ്റ്റിയന്‍, കൊച്ചിന്‍അസൈനാര്‍, ഉണ്ണികൃഷ്ണന്‍നമ്പ്യാര്‍, എ രഘു, ഗോപി മുപ്പത്തടം എന്നിവര്‍ സംസാരിച്ചു.
വിവിധ തലമുറകളെ പ്രതിനിധികരിച്ച് നാല് വയസുകാരി അമൃത മുതല്‍ 65 വയസുകാരിയായ സതി എസ് കുമാര്‍ വരെ അറുപതോളംപേര്‍ ഓണപ്പാട്ടുകളും ഓണക്കവിതകളും അവരവുടെ ശൈലികളില്‍ അവതരിപ്പിച്ച് ഓണവിശേഷങ്ങള്‍ പങ്കുവച്ചു. തുടര്‍ന്ന് നടന്ന കവിസമ്മേളനത്തില്‍ ബാലന്‍ഏലുക്കര, കടുങ്ങല്ലൂര്‍ നാരായണന്‍, ദിലീഷ്‌കരുവേലില്‍, സതി എസ് കുമാര്‍, കാവ്യശ്രീ, പ്രീതാബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് തിരുവാതിര ശ്രീപാര്‍വ്വതി തിരുവാതിരസംഘം അവതരിപ്പിച്ച തിരുവാതിരകളിയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."