യു.എ.യില്‍ ജോലി ലഭിക്കാന്‍ എ.ഐ ഫില്‍റ്ററുകള്‍ വിനയാകും; സി.വി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദുബായ്: 2026 ഓടെ യു.എ.ഇയില്‍ ഒരു ജോലി ലഭിക്കുകയെന്നത് ദുഷ്‌ക്കരമായിരിക്കുകയാണ്. തൊഴില്‍ ഒഴിവുകള്‍ കണ്ട് ഓണ്‍ലൈന്‍ വഴി സി വി അയച്ചിട്ടും യാതൊരു മറുപടിയും ലഭിക്കാത്ത സാഹചര്യമാണ് പലരും നേരിടുന്നത്. റിപ്പോര്‍ട്ടനുസരിച്ച് പല കമ്പനികാലും സി വി പരിശോധിക്കാന്‍ എ ഐ സംവിധാനങ്ങള്‍ ആണ് ഉപയോഗിക്കുന്നത്.
എന്നാല്‍ എ ടി എസ് (Applicant Tracking System) പോലുള്ള എ ഐ ഫില്‍റ്റര്‍ ഉപയോഗിക്കുന്നതിലൂടെ നിര്‍ദിഷ്ട ജോലിക്ക് അനുയോജ്യമല്ലാത്ത സി വി കള്‍, കമ്പനിയുടെ എച്ച് ആര്‍ ഡിപാര്‍ട്‌മെന്റ് കാണുന്നതിന് മുമ്പേ നിരസിക്കപെടും.നിലവില്‍ മിക്ക കമ്പനികളിലും പൂര്‍ണമായും സി വി പരിശോധനകള്‍ എ.ഐ വഴിയാണ് നടക്കുന്നത്. അതിനാല്‍ തന്നെ ജോലിയുമായി യാതൊരു പൊരുത്തവുമില്ലാത്ത കഴിവുകളും അനുഭവങ്ങളുമുള്ളവരുടെ അവസരം ആദ്യ ഘട്ടത്തില്‍ തന്നെ ഇല്ലാതാകും.
പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതില്‍ കമ്പനി അധികൃതരുടെ മേല്‍നോട്ടം കുറയുകയും പകരം ഓട്ടോമേഷന്‍ സംവിധാനങ്ങളും എ.ഐ ഫില്‍റ്ററിംഗും നിയന്ത്രിക്കുന്ന നിയമന സംവിധാനങ്ങളാണ് ഇന്ന് അധികവും കാണപ്പെടുന്നത്. അതിനാല്‍ തന്നെ ഓണ്‍ലൈന്‍ അപേക്ഷകള്‍ പലപ്പോഴും 'ഡിജിറ്റല്‍ ബ്ലാക്ക് ഹോളില്‍' അപ്രത്യക്ഷമാകുകയാണ് പതിവെന്ന് തൊഴില്‍ അന്വേഷകര്‍ വ്യക്തമാക്കി. ആയതിനാല്‍ മികവുറ്റ സി.വി പോലും ഒഴിവാക്കപെടാമെന്ന് വിദഗ്ധര്‍ പറയുന്നു.
കാരണം എ.ഐ സിസ്റ്റങ്ങള്‍ സി.വി വിശകലനം ചെയ്യുന്നതിലുപരി, പലപ്പോഴും അവയെ ഒഴിവാക്കാനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഓട്ടോമേറ്റഡ് എ ഐ ഫില്‍റ്ററുകള്‍ മറികടക്കാന്‍ നിങ്ങളുടെ പ്രൊഫൈല്‍ നേരിട്ട് കമ്പനി ഉന്നതര്‍ക്ക് നല്‍കുകയെന്നതാണ് ആകെയുള്ള പോംവഴി.
2026 ലെ ഗ്ലാസ്‌ഡോര്‍ കണക്കനുസരിച്ച്, 70 ശതമാനത്തിലധികം ഉദ്യോഗാര്‍ത്ഥികളും മികച്ച ജോലി നേടിയെടുക്കുന്നതിലും നല്ലൊരു പ്രൊഫഷന്‍ കെട്ടിപ്പടുക്കുന്നതിലും നിരാശരാണ്.കൂടാതെ യുഎഇയില്‍ തൊഴില്‍ അപേക്ഷകള്‍ക്ക് മറുപടി ലഭിക്കാത്തതും, തുടര്‍ച്ചയായ ഒഴിവാക്കലുകളും സാധാരണ കാഴ്ചയായി മാറിയിട്ടുണ്ട്.
ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി ജോലിക്ക് അപേക്ഷിക്കുന്നത് പ്രധാന മാര്‍ഗമാണെങ്കിലും, അതില്‍ മാത്രം ആശ്രയിക്കുന്നത് 2026ല്‍ മതിയാകില്ലെന്നാണ് റിക്രൂട്ട്‌മെന്റ് രംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കുന്നത്. യുഎഇയിലെ തൊഴില്‍ വിപണിയില്‍, ആരെല്ലാം നിങ്ങളെ അറിയുന്നു എന്നതും സി.വിയ്ക്ക് തുല്യമായ ഘടകമാണ്. അതായത് സോഷ്യല്‍ നെറ്റവര്‍ക്കിങ്് വളരെ പ്രധാനമാണെന്ന് സാരം.
ലിങ്ക്ഡിന്‍ പോലുള്ള പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കുകളില്‍ സജീവമാവുക , റിക്രൂട്ടര്‍മാരുമായി നേരിട്ടുള്ള ആശയവിനിമയം നടത്തുക , ടാര്‍ഗറ്റ് കമ്പനികളെക്കുറിച്ചുള്ള പഠനം ശരിയായ രീതിയില്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ജോലി നേടിയെടുക്കുന്നതില്‍ പ്രധാനമാണ്.കൂടാതെ സി വി തയ്യാറാകുമ്പോള്‍ പ്രധാനമായും പൊതു സി.വി ഒഴിവാക്കി ടാര്‍ഗറ്റ് ചെയ്ത അപേക്ഷകള്‍ നല്‍കുക, ജോലി ആവശ്യകതകള്‍ക്ക് അനുയോജ്യമായ കീവേഡുകള്‍ ഉള്‍പ്പെടുത്തുക, നെറ്റ്‌വര്‍ക്കിംഗിനും ശുപാര്‍ശകള്‍ക്ക് മുന്‍ഗണന നല്‍കുക.
In 2026, securing a job in the UAE has become increasingly challenging as companies rely heavily on AI-driven screening tools and Applicant Tracking Systems (ATS). Many CVs are filtered out before reaching a human recruiter, making online applications feel ineffective. Recruitment experts stress that generic CVs no longer work; candidates must tailor their resumes with job-specific keywords, relevant experience, and clear value. Beyond applying online, networking, a strong LinkedIn presence, and trusted referrals play a critical role in overcoming automated filters. In today’s competitive UAE job market, visibility, relevance, and connections are just as important as qualifications.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."