HOME
DETAILS

'ഇത്തവണ ഉന്നംതെറ്റില്ല...' ട്രംപിന് നേരെ ഇറാന്റെ വധഭീഷണിയെന്ന് റിപ്പോര്‍ട്ട്

  
Web Desk
January 15, 2026 | 9:37 AM

trump faces assassination threat amid reports of possible us attack on iran

വാഷിങ്ടണ്‍: ഏത് സമയത്തും ഇറാന് നേരെ യു.എസ് ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെപ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വധഭീഷണിയുമായെന്ന് റിപ്പോര്‍ട്ട്.  ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്റെ ബാഗത്തു നിന്നാണ് ഭീഷണിയുണ്ടായതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

 ട്രംപിന് നേരെയുണ്ടായ വധശ്രമ ചിത്രങ്ങള്‍ സംപ്രേഷണം ചെയ്താണ് ചാനല്‍ ഭീഷണി ഉയര്‍ത്തിയത്. 'ഇത്തവണ ബുള്ളറ്റ് ലക്ഷ്യം തെറ്റില്ല' എന്നാണ് ഭീഷണി. 

2024 ജൂലൈയില്‍ പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ നടന്ന വധശ്രമത്തിന്റെ ചിത്രങ്ങളാണിത്.  ഇറാനിലെ ആഭ്യന്തര അസ്വസ്ഥതകള്‍ ട്രംപ് ഭരണകൂടം മുതലെടുക്കുകയാണെന്നാണ് ഇരാന്‍ ആരോപിക്കുന്നത്. ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ശ്രമിക്കുന്നുണ്ടെന്നും ഇറാന്‍ ചൂണ്ടിക്കാട്ടുന്നു. 

അതിനിടെ, നിലപാട് മയപ്പെടുത്തി ട്രംപ് രംഗത്ത് എത്തിയിരുന്നു. പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നതും തൂക്കിലേറ്റുന്നതും ഇറാന്‍ നിര്‍ത്തിവെച്ചതായ റിപ്പോര്‍ട്ട് ലഭിച്ചതായും ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അര്‍ധരാത്രി നടത്തിയ പ്രതികരണത്തിലാണ് പ്രതിഷേധക്കാരെ കൊന്നൊടുക്കുന്നതും തൂക്കിലേറ്റുന്നതും ഇറാന്‍ നിര്‍ത്തി വെച്ചതായ വിവരം ലഭിച്ചതായി ട്രംപ് അറിയിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ തൂക്കിലേറ്റുന്നത് നിര്‍ത്തി വെച്ച കാര്യം താന്‍ ഉറപ്പു വരുത്തുമെന്നും ട്രംപ് പറഞ്ഞു. 

ഇറാനിയന്‍ റിയാലിന്റെ മൂല്യം ഇടിഞ്ഞതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. ഡിസംബര്‍ 28 ന് തലസ്ഥാനമായ തെഹ്‌റാനിലെ ഗ്രാന്‍ഡ് ബസാറിലെ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടതോടെയായിരുന്നു തുടക്കം. തുടര്‍ന്ന് പ്രതിഷേധം വ്യാപിക്കുകയായിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുകയാണെന്നും എല്ലാത്തിനും വിലക്കയറ്റമാണെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളുള്‍പ്പെടെ തെരുവുകളിലേക്ക് ഇറങ്ങി. സുരക്ഷാ സേനയുമായുള്ള വെടിവെപ്പ് വരെ എത്തി കാര്യങ്ങള്‍. രാജ്യത്ത്  ഇന്റര്‍നെറ്റും ഭരണകൂടം നിരോധിച്ചു. അതിനിടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൈയേറണമെന്നും യു.എസ് സഹായം വൈകാതെ എത്തുമെന്നും ആഹ്വാനം ചെയ്ത് ട്രംപും രംഗത്തെത്തിയിരുന്നു.

reports claim iranian state television issued an assassination threat against donald trump as tensions rise over a possible us military strike on iran and ongoing domestic unrest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

Saudi-arabia
  •  2 minutes ago
No Image

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നു; സൗജന്യ സേവനങ്ങളെക്കുറിച്ച് അറിയാം...

Saudi-arabia
  •  16 minutes ago
No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  29 minutes ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  33 minutes ago
No Image

ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; വ്യാഴാഴ്ച റമദാൻ ഒന്ന്

oman
  •  36 minutes ago
No Image

കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് തകർന്നു വീണ് യുവാവ് മരിച്ചു

Kerala
  •  an hour ago
No Image

ഇർഫാൻ ഹബീബിന് നേരെയുള്ള ആക്രമണം: ഡൽഹി സർവകലാശാലയിൽ പ്രതിഷേധങ്ങൾക്കും പ്രസംഗങ്ങൾക്കും വിലക്ക്; നിയന്ത്രണം ഒരു മാസത്തേക്ക്

National
  •  an hour ago
No Image

ആകാശത്ത് ലേസർ വിസ്മയം; രാസവസ്തുക്കളില്ലാതെ മഴ പെയ്യിക്കാൻ യുഎഇ, പുതിയ സാങ്കേതികവിദ്യ ഫീൽഡ് ട്രയലിലേക്ക്

uae
  •  an hour ago
No Image

റമദാൻ പിറ കണ്ടില്ല; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച്ച

Kerala
  •  an hour ago
No Image

ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ ഉരുണ്ടുകളിക്കുന്നു; പത്ത് വർഷത്തെ ഭരണം അവസാനിക്കുമ്പോഴാണോ നാട് നന്നാക്കാൻ സർവേ; സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ്

Kerala
  •  an hour ago