ചരിത്രത്തിലാദ്യം; ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിലിറങ്ങി
കാലിഫോര്‍ണിയ: ബഹിരാകാശ യാത്രികരില്‍ ഒരാളുടെ ആരോഗ്യനില മോശമായതിനെതുടര്‍ന്ന് ദൗത്യം നിര്‍ത്തി മടങ്ങിയ ക്രൂ-11 ദൗത്യ സംഘം സുരക്ഷിതമായി സ്പ്ലാഷ് ഡൗണ്‍ ചെയ്തു. ഇന്ത്യന്‍ സമയം, 2.11 ന് കലിഫോര്‍ണിയ തീരത്ത് കടലിലാണ് നാലംഗ സംഘം സുരക്ഷിതമായി ഇറങ്ങിയത്.
ഐ.എസ്.എസ്(രാജ്യാന്തര ബഹിരാകാശ നിലയം) ന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് സഞ്ചാരിയ്ക്ക് ആരോഗ്യപ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് ദൗത്യം വെട്ടിച്ചുരുക്കി തിരികെ ഭൂമിയിലേക്ക് മടങ്ങേണ്ടി വന്നത്.
നിലയത്തില്‍ നിന്ന് അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ സംഘം പതിനൊന്ന് മണിക്കൂറിനടുത്തെടുത്താണ് ഭൂമിയില്‍ എത്തിയത്.
ബഹിരാകാശയാത്രികരായ സെന കാര്‍ഡ്മാന്‍, മൈക്ക് ഫിന്‍കെ, ജാപ്പനീസ് ബഹിരാകാശയാത്രിക കിമിയ യുയി, റഷ്യന്‍ ബഹിരാകാശയാത്രികന്‍ ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് ദൗത്യത്തിലുണ്ടായിരുന്നത്. അതേസമയം, സ്വകാര്യത മാനിച്ച് ദൗത്യസംഘത്തില്‍ ആര്‍ക്കാണ് വൈദ്യസഹായം ആവശ്യമെന്നും അസുഖം എന്താണെന്നും നാസ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ എട്ടിന് സെന കാർഡ്മാനും മൈക്ക് ഫിൻകെയും ചേർന്ന് ഒരു ബഹിരാകാശ നടത്തം പദ്ധതിയിട്ടിരുന്നു. എന്നാലിത് അവസാന നിമിഷം മാറ്റി. രണ്ടിലൊരാൾക്ക് ആരോഗ്യപ്രശ്നം കണ്ടെത്തിയതിനെ തുടർന്നായിരുന്നു പിൻമാറ്റമെന്ന് അറിയിപ്പുണ്ടായിരുന്നു. ആ വ്യക്തിയുടെ സുരക്ഷ കണക്കിലെടുത്ത് തന്നെയാണ് ക്രൂ 11 ദൗത്യം വെട്ടിച്ചുരുക്കുന്നതും.
In a first in the 25-year history of the International Space Station (ISS), the Crew-11 mission was cut short after one of the astronauts developed a health issue, prompting an early return to Earth. The four-member crew safely splashed down in the Pacific Ocean off the coast of California at 2:11 am IST. After successfully undocking from the ISS, the spacecraft took nearly 11 hours to reach Earth.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."