HOME
DETAILS

പശ്ചിമേഷ്യയിൽ യുദ്ധഭീതി തുടരുന്നു; ഇറാൻ വ്യോമപാത അടച്ചതിനുപിന്നാലെ രാജ്യത്തേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ഫ്ലൈദുബൈ

  
Web Desk
January 15, 2026 | 12:03 PM

war fears persist in west asia as flydubai suspends services after iran closes airspace

ദുബൈ: ഇറാൻ വ്യോമാതിർത്തി താൽക്കാലികമായി അടച്ചതിനു പിന്നാലെ വിമാന സർവീസുകൾ പുനഃക്രമീകരിച്ച് ഫ്ലൈദുബൈ. സുരക്ഷാ കാരണങ്ങളാലാണ് ഷെഡ്യൂളുകളിൽ മാറ്റം വരുത്തിയതെന്ന് അധികൃതർ അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെ വ്യോമാതിർത്തി അടച്ചതോടെ ഇറാനിലേക്കും പരിസര പ്രദേശങ്ങളിലൂടെയുമുള്ള നിരവധി വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ചില സർവീസുകൾ മറ്റ് സുരക്ഷിതമായ റൂട്ടുകളിലൂടെ വഴിതിരിച്ചുവിട്ടു. വ്യോമാതിർത്തി ഇപ്പോൾ വീണ്ടും തുറന്നിട്ടുണ്ടെങ്കിലും, സർവീസുകൾ പഴയപടി ആകാൻ സമയമെടുക്കുമെന്നതിനാൽ ഷെഡ്യൂളുകൾ ക്രമീകരിച്ചുവരികയാണ്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

"യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. യാത്രാ തടസ്സം നേരിട്ട യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ട്," ഫ്ലൈദുബൈ പ്രസ്താവനയിൽ പറഞ്ഞു. യാത്രക്കാർ ഫ്ലൈദുബൈ വെബ്‌സൈറ്റിലെ 'Manage Booking' വിഭാഗം സന്ദർശിച്ച് വിമാനത്തിന്റെ നിലവിലെ അവസ്ഥ പരിശോധിക്കണമെന്നും കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും നിർദ്ദേശിച്ചു.

സംഘർഷാവസ്ഥ തുടരുന്നു

ഇറാനിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രതിഷേധങ്ങളും അമേരിക്കയുമായുള്ള നയതന്ത്ര പ്രശ്നങ്ങളും കാരണം മേഖലയിൽ സംഘർഷം നിലനിൽക്കുകയാണ്. ഇതാദ്യമായല്ല സംഘർഷത്തെത്തുടർന്ന് ഈ മാസം വിമാനങ്ങൾ റദ്ദാക്കേണ്ടി വരുന്നത്. എമിറേറ്റ്സ് ഉൾപ്പെടെയുള്ള മറ്റ് യുഎഇ വിമാനക്കമ്പനികളും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

അതേസമയം, ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, അതിന്റെ മറവിൽ ആക്രമണം നടത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് യു.എസിലെ ട്രംപ് ഭരണകൂടത്തോട് സഊദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ആക്രമണത്തിന് തയ്യാറെടുക്കാൻ അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, മേഖലയിലെ സമാധാനവും എണ്ണ വിപണിയും കണക്കിലെടുത്ത് അറബ്, ഗൾഫ് രാജ്യങ്ങൾ ട്രംപിനെ ആശങ്ക അറിയിച്ചതായി 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു.

ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ആക്രമണം നടന്നാൽ അത് ആഗോള എണ്ണ വിപണിയെ സാരമായി ബാധിക്കുമെന്നും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെപ്പോലും പിന്നോട്ടടിക്കുമെന്നും യു.എസ് സഖ്യകക്ഷികളായ സഊദി അറേബ്യ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾ വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ട്.

rising war fears in west asia prompt iran to shut its airspace, forcing flydubai to suspend flights to the country, disrupting regional air travel and affecting passengers amid escalating security concerns.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹച്ചടങ്ങിനിടെ രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് ആറ് വർഷം കഠിനതടവും പിഴയും

Kerala
  •  4 hours ago
No Image

കൊച്ചിയിൽ പൊലിസുകാരനെ ബൈക്കിടിച്ച് പരുക്കേൽപ്പിച്ച സംഭവം: പ്രതികൾ കോടതിയിൽ കീഴടങ്ങി

Kerala
  •  4 hours ago
No Image

ലേഖനം എഴുതിയതിന് പ്രതികാര നടപടി: കെഎസ്ആർടിസി ജീവനക്കാരന്റെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി

Kerala
  •  4 hours ago
No Image

71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ ; 2025 സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം

uae
  •  4 hours ago
No Image

റാസൽഖോറിൽ തീപിടുത്തം: മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തി സിവിൽ ഡിഫൻസ്; റോബോട്ടുകളെ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  5 hours ago
No Image

മരണത്തിലും അഞ്ചുപേർക്ക് പുതുജീവനേകി ആലിൻ ഷെറിൻ വിടവാങ്ങി; ഗാർഡ് ഓഫ് ഓണർ നൽകി ആശുപത്രി ജീവനക്കാർ; ആംബുലൻസ് തിരുവനന്തപുരത്തെത്തി

Kerala
  •  5 hours ago
No Image

പപ്പടം വിളമ്പിയില്ല; തിരുവനന്തപുരത്ത് വിവാഹവിരുന്നിനിടെ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ലും കസേരയേറും

Kerala
  •  5 hours ago
No Image

കാനഡയെ അഞ്ച് വിക്കറ്റിന് തകർത്തു; ലോകകപ്പ് സൂപ്പർ 8 പ്രതീക്ഷകൾ സജീവമാക്കി യുഎഇ

Cricket
  •  6 hours ago
No Image

പുരം കലക്കലില്‍ പൊലിസിന് ക്ലീന്‍ചിറ്റ്; തിരുവനമ്പാടി വിഭാഗത്തെ കുറ്റപ്പെടുത്തി എസ്.ഐ.ടി റിപ്പോര്‍ട്ട്

Kerala
  •  6 hours ago
No Image

വിവാഹമോചിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ബിസിനസ്സ് പേരിലും തട്ടിപ്പ്; കണ്ണൂർ സ്വദേശി പിടിയിൽ

Kerala
  •  6 hours ago