HOME
DETAILS

ലോകകപ്പ് ടീമിൽ എന്റെ പേരില്ലാത്തത് കണ്ടപ്പോൾ ഹൃദയം തകർന്നുപോയി: ഇന്ത്യൻ താരം

  
January 15, 2026 | 12:10 PM

Jitesh Sharma on not being able to make it to the Indian team for the 2026 T20 World Cup

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ സാധിക്കാത്തതിൽ പ്രതികരണവുമായി വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ. ടീം പ്രഖ്യാപിക്കുന്നതിന് മുമ്പായി തന്നോട് ഇതിനെക്കുറിച്ച് പറഞ്ഞില്ലായിരുന്നെന്നാണ് ജിതേഷ് പറഞ്ഞത്. ടീമിൽ ഇടം നേടാൻ സാധിക്കാത്തത് ഹൃദയഭേദകമാണെന്നും ജിതേഷ് വ്യക്തമാക്കി. 

''ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് വരെ എന്നെ ഒഴിവാക്കിയതിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഇതിനു ശേഷം സെലക്ടർമാർ നൽകിയ വിശദീകരണത്തോട് ഞാൻ യോജിച്ചു. അതൊരു ന്യായമായ കാര്യമായിരുന്നു. പിന്നീട് പരിശീലകരുമായും സെലക്ടർമാരുമായും ഞാൻ ചർച്ച നടത്തി. അവർ എനിക്ക് കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചു നൽകി. ടി-20 ലോകകപ്പിൽ കളിക്കാൻ ഞാൻ ഒരുപാട് കഠിനാധ്വാനം ചെയ്തതിനാൽ ഇത് വളരെ ഹൃദയഭേദകമായിരുന്നു. ഇത് വിധിയാണ്. ആ നിമിഷം ഞാൻ മരവിച്ചുപോയി'' ജിതേഷ് ശർമ്മ ക്രിക് ട്രാക്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് ഇടം നേടിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനായി മിന്നും പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഇഷാൻ കിഷൻ വീണ്ടും ഇന്ത്യൻ ടീമിൽ എത്തിയത്. 

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ്

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.

Indian Wicketkeeper Jitesh Sharma has reacted to not being able to make it to the Indian team for the 2026 T20 World Cup. Jitesh said that he was not told about this before the team was announced. Jitesh also said that not being able to make it to the team is heartbreaking.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  14 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  14 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  14 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  14 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  14 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  14 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  14 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  14 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  14 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  14 days ago