പ്രവാസികൾക്ക് ആശ്വാസം; മൾട്ടിപ്പിൾ എക്സിറ്റ് പെർമിറ്റ് സംവിധാനം ആരംഭിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി തൊഴിലാളികൾക്ക് ഇനി മുതൽ ഒരൊറ്റ പെർമിറ്റിൽ ഒന്നിലധികം തവണ യാത്ര ചെയ്യാം. തൊഴിൽ നടപടികൾ ലഘൂകരിക്കുന്നതിനും ഡിജിറ്റൽ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
ഇതോടെ, ഓരോ തവണ വിദേശത്തേക്ക് പോകുമ്പോഴും പുതിയ പെർമിറ്റിനായി അപേക്ഷിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും. നിശ്ചിത കാലയളവിനുള്ളിൽ എത്ര തവണ വേണമെങ്കിലും രാജ്യത്തിന് പുറത്തുപോകാനും തിരികെ വരാനും ഈ പെർമിറ്റ് കൊണ്ട് സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ സിസ്റ്റവുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, അംഗീകാരം ലഭിക്കുന്ന പെർമിറ്റുകൾ തത്സമയം തന്നെ എയർപോർട്ട് അധികൃതർക്ക് ലഭ്യമാകും.
കമ്പനികൾക്ക് 'ആഷാൽ' (Ashal) പോർട്ടൽ വഴിയും വ്യക്തികൾക്ക് 'സഹേൽ' (Sahel) ആപ്പ് വഴിയും അപേക്ഷിക്കാം. അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ തൊഴിലുടമയ്ക്കോ തൊഴിലാളിക്കോ പെർമിറ്റ് നേരിട്ട് പ്രിന്റ് ചെയ്തെടുക്കാം.
2025 ജൂൺ മുതൽ കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് രാജ്യം വിടുന്നതിന് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കിയിരുന്നു. 2026 ജൂലൈ 1 മുതൽ കർശനമായി നടപ്പിലാക്കി വരുന്ന ഈ നിയമത്തിന്റെ ഭാഗമായാണ് ഇപ്പോൾ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ മൾട്ടിപ്പിൾ പെർമിറ്റുകൾ അനുവദിക്കുന്നത്.
kuwait has launched a multiple exit permit system, offering major relief to expatriates by easing travel procedures, reducing administrative hurdles, and allowing more flexible exits and reentries for workers and residents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."