HOME
DETAILS
MAL
അഗ്നിബാധ മുന്നറിയിപ്പ്; സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി
January 15, 2026 | 1:22 PM
ഡൽഹി: സിംഗപ്പൂരിലേക്ക് 190 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. ഓക്സിലറി പവർ യൂണിറ്റിൽ അഗ്നിബാധ മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് വിമാനം ഡൽഹിയിൽ തിരച്ചിറക്കിയത്.
തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ സിംഗപ്പൂരിലേക്ക് കൊണ്ടുപോയി. പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിൽ നിന്നും യാത്ര തിരിച്ച ഈ വിമാനം ആകാശത്ത് ഒരു മണിക്കൂറോളം ചിലവഴിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
ഡൽഹിയിൽ നിന്നും സിംഗപ്പൂരിലേക്ക് എഐ 2380 വിമാനം സാങ്കേതിക തകരാർ കണ്ടതിന് പിന്നാലെ തിരച്ചിറക്കിയെന്നാണ് എയർ ഇന്ത്യ നൽകിയ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."