HOME
DETAILS

പ്രവാസികൾക്ക് സന്തോഷവാർത്ത; കോഴിക്കോട് നിന്നും കുവൈത്തിലേക്കും സലാലയിലേക്കുമുള്ള സർവീസുകൾ വർധിപ്പിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്

  
Web Desk
January 15, 2026 | 1:50 PM

good news for expats as air india express plans more flights from kozhikode to kuwait and salalah

കരിപ്പൂര്‍: മലബാറിലേക്കുള്ള സര്ഡവീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കോഴിക്കോട്-കുവൈത്ത്, കോഴിക്കോട്-സലാല എന്നൂ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നതോടെ 5 അധിക സര്‍വീസുകളാണുണ്ടാവുക.

കോഴിക്കോട്-സലാല, കോഴിക്കോട്-കുവൈത്ത് റൂട്ടുകളില്‍ മാര്‍ച്ചിലാണ് സര്‍വീസ് പുനഃരാരംഭിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാകും കുവൈത്തിലേക്ക് ഉണ്ടാവുക. ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാകും സര്‍വീസ് നടത്തുക.

കോഴിക്കോട് നിന്നും രാത്രി 9.10നു പുറപ്പെടുന്ന വിമാനം 12.10ന് കുവൈത്തില്‍ എത്തിച്ചേരും. പുലര്‍ച്ചെ 1.10നു പുറപ്പെട്ട് രാവിലെ 8.55ന് വിമാനം കോഴിക്കോട്ടെത്തും.

കോഴിക്കോട്-സലാല സര്‍വീസും മാര്‍ച്ച് മൂന്നിന് ആരംഭിക്കും. ചൊവ്വ, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ 2 സര്‍വീസാകും നടത്തുക. 

കോഴിക്കോട് നിന്നു പുറപ്പെടുന്ന രാവിലെ 10.20ന് പുറപ്പെടും. പ്രാദേശിക സമയം 1.10ന് സലാലയില്‍ എത്തിച്ചേരും. തിരികെ 2.20ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 7.55ന് കോഴിക്കോട് എത്തിച്ചേരും. സഊദി സര്‍വീസുമായി ആകാശ എയറും മലബാര്‍ സെക്ടറിലേക്ക് വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

air india express is set to increase flight services from kozhikode to kuwait and salalah, bringing major relief to expatriates by improving connectivity, travel options, and seat availability on popular gulf routes.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാൻ 2026: ഒമാനിൽ പ്രവൃത്തി സമയം കുറച്ചു; പൊതു-സ്വകാര്യ മേഖലകളിലെ പുതിയ സമയക്രമം ഇങ്ങനെ

oman
  •  3 days ago
No Image

ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരളം പൂർണ്ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ

Kerala
  •  3 days ago
No Image

ദുബൈയിൽ കനത്ത മൂടൽമഞ്ഞ്; പ്രധാന റോഡുകളിൽ ഗതാഗതം നിയന്ത്രിച്ച് പൊലിസ്; കടുത്ത മുന്നറിയിപ്പുമായി അധികൃതർ

uae
  •  3 days ago
No Image

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് സിക്സറുകളുടെ ലോകത്തേക്ക്; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച ഫിനിഷർ

Cricket
  •  3 days ago
No Image

മാർച്ച് മുതൽ യുടിഎസ് ആപ്പ് പണി നിർത്തുന്നു; പകരം റെയിൽവേയിൽ പുതിയ ടിക്കറ്റിംഗ് സംവിധാനം: റെയിൽ വൺ ആപ്പ് രജിസ്‌ട്രേഷൻ എങ്ങനെയെന്നറിയാം

Kerala
  •  3 days ago
No Image

റിയാദിൽ നിന്ന് ദോഹയിലേക്ക് രണ്ട് മണിക്കൂർ; സഊദി-ഖത്തർ അതിവേഗ ട്രെയിൻ കരാറിന് മന്ത്രിസഭാ അംഗീകാരം

Saudi-arabia
  •  3 days ago
No Image

സഊദിയിൽ വിസിറ്റിങ് വിസ ഓൺലൈൻ പുതുക്കൽ നിർത്തിവെച്ചു; വളരെ നേരത്തെയുള്ള നിയന്ത്രണം പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി

Saudi-arabia
  •  3 days ago
No Image

യുഎഇയിൽ ഇനി 6G വിപ്ലവം; മൂന്ന് വർഷത്തിനുള്ളിൽ അതിവേഗ ഇന്റർനെറ്റ് എത്തുമെന്ന് 'ഡു' സിഇഒ; ചരിത്രനേട്ടത്തിൽ കമ്പനി

uae
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്കും കുടുംബത്തിനും വൻ നിക്ഷേപമെന്ന് അന്വേഷണസംഘം; ജാമ്യാപേക്ഷയെ എതിർത്ത് എസ്.ഐ.ടി

crime
  •  3 days ago
No Image

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; സ്കൂളിലേക്ക് പോയവർ മടങ്ങിയെത്തിയില്ല, തെരച്ചിൽ ഊർജ്ജിതം

Kerala
  •  3 days ago