HOME
DETAILS

ജോസ് കെ മാണിയുടെ 'യൂ-ടേൺ'; മുന്നണി മാറ്റത്തിൽ നേരിട്ട് ഇടപെട്ടത് മുഖ്യമന്ത്രി; കേരള കോൺഗ്രസിൽ ഭിന്നത?

  
Web Desk
January 15, 2026 | 2:14 PM

jose k manis u-turn cm directly intervened in the front shift rift in kerala congress

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്  വരാനിരിക്കെ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചേക്കാവുന്ന വമ്പൻ മുന്നണി മാറ്റ നീക്കം മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രപരമായ ഇടപെടലിലൂടെ പാളി. എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് തിരികെ പോകാനുള്ള ജോസ് കെ മാണിയുടെ നീക്കമാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തടഞ്ഞത്.

എൽഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസ് (എം) മുന്നണി ജോസ് കെ മാണി വിടുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമായിരുന്നു. സിപിഎം നേതൃത്വം അറിയാതെ അതീവ രഹസ്യമായാണ് യുഡിഎഫ് പ്രവേശനം ജോസ് കെ മാണി തീരുമാനിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, മുന്നണി വിടുമെന്ന് ഉറപ്പായതോടെ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ മുഖ്യമന്ത്രി തന്നെ നേരിട്ട് കളത്തിലിറങ്ങുകയായിരുന്നു.

പാർട്ടി ചെയർമാൻ്റെ തീരുമാനത്തിനെതിരെ മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ ഒപ്പം നിർത്താൻ മുഖ്യമന്ത്രിക്ക് സാധിച്ചു എന്നതാണ് ഈ നീക്കത്തിലെ നിർണ്ണായക ഘടകം. മുന്നണി വിടരുതെന്ന് റോഷി അഗസ്റ്റിനോട് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു. റോഷി അഗസ്റ്റിൻ, പ്രമോദ് നാരായണൻ, പ്രൊഫ. എൻ. ജയരാജ് എന്നിവർ യുഡിഎഫിലേക്കില്ലെന്ന ഉറച്ച നിലപാടെടുത്തതോടെ ജോസ് കെ മാണി പാർട്ടിയിൽ ഒറ്റപ്പെട്ടു.

പാർട്ടിക്കുള്ളിൽ അഭിപ്രായ സമവായം ഉണ്ടാക്കാൻ കഴിയാതെ വന്നതോടെയാണ് മുന്നണി മാറ്റ നീക്കത്തിൽ നിന്ന് ജോസ് കെ മാണിക്ക് പിന്മാറേണ്ടി വന്നത്. ഇതോടെ തൽക്കാലം എൽഡിഎഫിൽ തന്നെ തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോൺഗ്രസിലുണ്ടായ ഈ അസ്വാരസ്യങ്ങൾ എൽഡിഎഫിനും യുഡിഎഫിനും വരും ദിവസങ്ങളിൽ വലിയ ചർച്ചാവിഷയമാകും.

 

 

 

The "U-Turn" Speculation: Speculation grew after Jose K. Mani missed a high-profile LDF protest in Thiruvananthapuram, leading to rumors of secret talks with the UDF leadership.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  10 days ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  10 days ago
No Image

ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ കര്‍ശന നിയമം വേണം; അസം മുഖ്യമന്ത്രിക്കെതിരേ ജംഇയ്യത്ത് സുപ്രിംകോടതിയില്‍

National
  •  10 days ago
No Image

മഞ്ചേശ്വരം കൊലപാതകം: പിതാവ് ഉമർ ഫാറൂഖിനെതിരെ മുൻപും കേസുകൾ; രേഖകൾ നൽകാനെന്ന വ്യാജേനയെത്തി മകളോട് ക്രൂരത

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഇടയിൽ അക്രമം വർധിക്കുന്നു: കോട്ടയത്തും കാസർകോടും സമാനതകളില്ലാത്ത ക്രൂരത

Kerala
  •  10 days ago
No Image

സമസ്ത സമ്മേളന നഗരി സന്ദർശിച്ച് എം.വി ഗോവിന്ദൻ

Kerala
  •  10 days ago
No Image

ആവേശമായി സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ 

Kerala
  •  10 days ago
No Image

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം; നൂറ് പതാകകള്‍ നാളെ കാസര്‍കോട്ടെത്തും 

Kerala
  •  10 days ago
No Image

സിം കാർഡ് വെറും 'ചിപ്പല്ല', തനിത്തങ്കം: 27 ലക്ഷത്തിന്റെ സ്വർണം വേർതിരിച്ചെടുത്ത് യുവാവ്; പിന്നാലെ സംഭവിച്ചത്...

International
  •  10 days ago
No Image

ലഹരിമൂത്ത പക? കാസർകോട് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Kerala
  •  10 days ago

No Image

'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി'; കരസേന മുന്‍ മേധാവി നരവനയുടെ ഓര്‍മക്കുറിപ്പുമായി രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍, ചോദ്യം ചെയ്ത് രാജ്‌നാഥും അമിത്ഷായും

National
  •  10 days ago
No Image

വീണ്ടും പരോള്‍; പെരിയ കൊലക്കേസ് പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍; രണ്ട് മാസത്തിനിടെ രണ്ടാമത്തേത്

Kerala
  •  10 days ago
No Image

പാനൂരിൽ തെയ്യംകെട്ടിനിടെ കൂട്ടത്തല്ല്; തെയ്യത്തെ പിടിച്ചുതള്ളി, രക്ഷപ്പെടാൻ പാടുപെട്ട് കലാകാരൻ

crime
  •  10 days ago
No Image

'എന്റെ പേര് മുഹമ്മദ് ദീപക്'  കൊലവിളി മുഴക്കിയെത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഉറച്ച ശബ്ദമായ യുവാവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ; വേട്ടയാടി ഹിന്ദുത്വര്‍, കൂടെ പൊലിസും

National
  •  10 days ago