ഗതാഗതക്കുരുക്ക്: എം.എല്‍.എ യോഗം വിളിച്ചു
കൊച്ചി: പൊന്നുരുന്നി കോണ്‍വെന്റ് ജംഗ്ഷനിലെയും അണ്ടര്‍ പാസിലെയും ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് പി.ടി തോമസ് എം.എല്‍.എ യോഗം വിളിച്ചു. അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളു, മൂന്ന് ആരാധനാലയങ്ങളും ഉള്‍പ്പെടുന്ന പൊന്നുരുന്നിയില്‍ മേല്‍പ്പാലം വന്നതിനുശേഷം പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള റോഡുകള്‍ക്ക് വീതി കുറവായതിനാല്‍ ഗതാഗതക്കുരുക്കാണ്. ഇതിന് പരിഹാരം കാണുന്നതിന് എസ്.പി.വൈ.എല്‍.പി സ്കൂളിന്റെ പിന്നിലുള്ള ശ്രീകൃഷ്ണപുരം റോഡില്‍ എല്‍.എ.ഓഫീസ് നില്ക്കുന്ന സ്ഥലവും പി.ഡബ്ല്യു.ഡി റോഡില്‍ കാര്‍ ഷെഡ് നില്ക്കുന്ന സ്ഥലവും ഉള്‍പ്പെടുത്തി വീതികൂട്ടി പാലത്തിന് താഴെക്കൂടി വൈറ്റിലയിലേക്ക് പ്രവേശിക്കുവാന്‍ ശ്രീകൃഷ്ണപുരം മറാഡില്‍ യൂടേണ്‍ ആയി റോഡ് നിര്‍മ്മിക്കുകയും എല്‍.എ ഓഫീസ് പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യം എന്‍.എച്ച്.ഓഫീസില്‍ ലഭ്യമാക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് പ്രൊപ്പോസല്‍ തയാറാക്കുന്നതിന് എന്‍.എച്ച്.എ വണ്ണിനെ ചുമതലപ്പെടുത്തി.
കോണ്‍വെന്റ് ജംഗ്ഷനില്‍ നിന്നും 15 മീറ്റര്‍ വീതിയില്‍ ശ്രീകൃഷ്ണപുരം റോഡ് അവസാനഭാഗം വരെ കോണ്‍വെന്റ് റോഡ് എത്തിക്കുക. സി.കെ.മണിശങ്കര്‍, എം.പ്രേമചന്ദ്രന്, പി.എസ്.ഷൈന്‍ സംസബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."