കുട്ടികൾ ഇനി ആപ്പുകളിൽ കുടുങ്ങില്ല! ടിക്‌ടോക്കിനും ഇൻസ്റ്റാഗ്രാമിനും കടിഞ്ഞാണുമായി യുഎഇ; പുതിയ ഡിജിറ്റൽ സുരക്ഷാ നിയമത്തെക്കുറിച്ചറിയാം
ദുബൈ: ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും കരുത്തുറ്റ നിയമവുമായി യുഎഇ. പുതുതായി നിലവിൽ വന്ന 'ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി (CDS) നിയമം' അനുസരിച്ച്, കുട്ടികൾ സ്ഥിരമായി ഉപയോഗിക്കുന്ന ടിക്‌ടോക്, സ്നാപ്ചാറ്റ്, ട്വിച്ച്, റോബ്ലോക്സ് തുടങ്ങിയ ആഗോള പ്ലാറ്റ്‌ഫോമുകൾ ഇനി മുതൽ കർശനമായ നിരീക്ഷണത്തിലായിരിക്കും.
യുഎഇയിൽ ഓഫീസുകളുള്ള കമ്പനികൾക്ക് മാത്രമല്ല, രാജ്യത്തിന് പുറത്തിരുന്ന് യുഎഇയിലെ കുട്ടികളെ ലക്ഷ്യമിട്ട് സേവനം നൽകുന്ന എല്ലാ വിദേശ ആപ്പുകൾക്കും നിയമം ബാധകമാകും. സോഷ്യൽ മീഡിയകൾക്ക് പുറമെ നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് തുടങ്ങിയ സ്ട്രീമിംഗ് സേവനങ്ങളും ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളും ഇ-കൊമേഴ്‌സ് സൈറ്റുകളും ഈ നിയമപരിധിയിൽ വരും.
13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കണമെങ്കിൽ മാതാപിതാക്കളുടെ വ്യക്തമായ അനുമതി പ്ലാറ്റ്‌ഫോമുകൾക്ക് നിർബന്ധമാണ്. ഉപയോക്താക്കളുടെ പ്രായം തിരിച്ചറിയാൻ ശാസ്ത്രീയമായ പരിശോധനാ സംവിധാനങ്ങൾ ആപ്പുകൾ ഏർപ്പെടുത്തണം.
കൂടാതെ കുട്ടികളെ ലക്ഷ്യം വെച്ചുള്ള പ്രത്യേക പരസ്യങ്ങൾക്കും അമിതമായ സ്ക്രീൻ സമയത്തിന് പ്രേരിപ്പിക്കുന്ന ഫീച്ചറുകൾക്കും നിയന്ത്രണമുണ്ടാകും. ആപ്പുകൾ മോശം വീഡിയോകളും സന്ദേശങ്ങളും തടയാൻ ഫിൽട്ടറിംഗ് സംവിധാനം ഏർപ്പെടുത്തുകയും പരാതി നൽകാൻ പ്രത്യേക ചാനലുകൾ ഒരുക്കുകയും വേണം.
ഒരു വർഷത്തെ ഗ്രേസ് പിരീഡ്
2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഫെഡറൽ നിയമം അനുസരിച്ച് പ്രവർത്തിക്കാൻ വിദേശ കമ്പനികൾക്ക് ഒരു വർഷത്തെ സമയം (Grace Period) അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ കമ്പനികൾ തങ്ങളുടെ നയങ്ങളിലും സാങ്കേതിക സംവിധാനങ്ങളിലും മാറ്റം വരുത്തണം. വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ കർശനമായ എൻഫോഴ്‌സ്‌മെന്റ് നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
the uae has introduced a new digital safety law placing strict controls on platforms like tiktok and instagram, aiming to prevent children from app addiction, enhance online protection, and strengthen parental and regulatory oversight.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."