നെടുമ്പാശ്ശേരിയിൽ 46 ഉംറ തീർത്ഥാടകർ കുടുങ്ങി; കൺഫേംഡ് ടിക്കറ്റുമായി എത്തിയവർക്ക് യാത്ര നിഷേധിച്ച് ആകാശ എയർ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 46 ഉംറ തീർത്ഥാടകർക്ക് യാത്ര നിഷേധിച്ച് ആകാശ എയർലൈൻസ്. കയ്യിൽ കൺഫേംഡ് ടിക്കറ്റുകൾ ഉണ്ടായിട്ടും അവസാന നിമിഷം വിമാനക്കമ്പനി കൈയൊഴിഞ്ഞതാണ് തീർത്ഥാടകരെ ദുരിതത്തിലാക്കിയത്.
മലപ്പുറത്തെ ടാഗ് ഇന്ത്യ (Tag India) എന്ന ഏജൻസി വഴിയാണ് തീർത്ഥാടകർ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്. ഡിസംബർ 26-ന് തന്നെ സംഘത്തിലെ എല്ലാവർക്കും 'കൺഫേംഡ്' സ്റ്റാറ്റസിലുള്ള ടിക്കറ്റുകൾ വിതരണം ചെയ്തിരുന്നു. എന്നാൽ വ്യാഴാഴ്ച യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തങ്ങളുടെ സിസ്റ്റത്തിൽ തീർത്ഥാടകരുടെ വിവരങ്ങൾ ലഭ്യമല്ലെന്ന വിചിത്ര വാദം വിമാനക്കമ്പനി അധികൃതർ ഉയർത്തിയത്.
അധികൃതർ ഉടൻ ഇടപെട്ട് തീർത്ഥാടകർക്ക് ബദൽ യാത്രാ സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. സംഭവത്തിൽ പൊലിസും വിമാനത്താവള അധികൃതരും ഇടപെട്ട് ചർച്ചകൾ നടത്തിവരികയാണ്.
forty six umrah pilgrims were stranded at nedumbassery airport after akasa air denied travel to passengers holding confirmed tickets, triggering distress, confusion, and calls for immediate intervention from aviation authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."