കണ്ണൂര്‍ സംഘര്‍ഷം; നേതാക്കളുടെ കുടുംബാംഗങ്ങളെ ലക്ഷ്യമിടുന്നതായി സൂചന
കണ്ണൂര്‍: ജില്ലയില്‍ സി.പി.എം, ബി.ജെ.പി നേതാക്കളുടെ കുടുംബാംഗങ്ങളെ ലക്ഷ്യമിട്ട് ക്വട്ടേഷന്‍ സംഘങ്ങള്‍ നീങ്ങുന്നതായി സൂചന. കണ്ണൂരില്‍ നേരത്തേ നേതാക്കളായ കെ.വി സുധീഷ്, കെ.ടി ജയകൃഷ്ണന്, അശ്വിനികുമാര്‍, ഇളന്തോട്ടത്തില്‍ മനോജ് എന്നിവര്‍ കൊലക്കത്തിക്കിരയായിട്ടുണ്ട്.
സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്, ആര്.എസ്.എസ് നേതാവ് സദാനന്ദന് മാസ്റ്റര്‍ എന്നിവര്‍ ആക്രമണത്തിനും ഇരയായി. അതിനുശേഷം നേതാക്കള്‍ക്കെതിരേയുള്ള ഭീഷണി കുറവായിരുന്നു.
കോണ്‍ഗ്രസ്-സി.പി. എം സംഘര്‍ഷത്തെ തുടര്‍ന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനുനേരെ നേരത്തേ വെടിവയ്പ്പുമുണ്ടായിരുന്നു. ജയരാജന് അന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
എന്നാല്‍, ഈ സമയങ്ങളിലൊന്നും നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കെതിരേ ഭീഷണിയുണ്ടായിരുന്നില്ല. ഇതിനുവിപരീതമായി ഇപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ നേതാക്കളുടെ ബന്ധുക്കള്‍ക്കെതിരേ നീങ്ങുന്നത് പൊലിസിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്.
നേതാക്കളുടെ മക്കളും ബന്ധുക്കളുമൊക്കെ വിദേശത്തും കേരളത്തിനു പുറത്തുമൊക്കെയായി ജോലിചെയ്തുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."