വടകരയിൽ റോഡിനരികിലെ പറമ്പിൽ കഞ്ചാവ് ചെടികൾ; വേരോടെ പിഴുതെടുത്ത് പോലിസ്
കോഴിക്കോട്: വടകരയിൽ റോഡിനാരികിലെ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. വടകര സഹകരണ ആശുപത്രിക്ക് സമീപം കാടുപിടിച്ചു കിടക്കുന്ന പറമ്പിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ നാട്ടുകാർ ഉടനെ തന്നെ പൊലിസിൽ അറിയിക്കുകയും തുടർന്ന് പൊലിസ് സ്ഥലത്തെത്തുകയുമായിരുന്നു.
പൊലിസ് നടത്തിയ പരിശോധനയിൽ ഇത് കഞ്ചാവ് ചെടിയാണെന്ന് ഉറപ്പാക്കുകയും ഇത് വേരോടെ പിഴുതെടുത്ത് വടകര പൊലിസ് സ്റ്റേഷനിലേക്ക് മാറ്റുകയും ആയിരുന്നു. ഒഴിഞ്ഞു കിടന്ന പറമ്പ് നികത്തുന്നതിന് വേണ്ടി കുറച്ചു ദിവസം മുമ്പായി ഇവിടെ മണ്ണിട്ട് നികത്തിരുന്നു.
ഈ മണ്ണിൽ വേറെയും ചെടികൾ ഉണ്ടായിരുന്നു. ഈ കൂട്ടത്തിലാണ് കഞ്ചാവ് ചെടികളും മുളച്ചത്. മണ്ണിൽ ഉണ്ടായിരുന്ന വിത്ത് മുളച്ച് ചെടിയാകാം എന്നാണ് പൊലിസിന്റെ നിഗമനം. കൂടുതൽ കഞ്ചാവ് ചെടി ഉണ്ടെന്നറിയാൻ സമീപത്തെല്ലാം പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഇവിടെ കഞ്ചാവ് ചെടികൾ കണ്ടെത്താൻ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."