HOME
DETAILS

മെറ്റ തീവ്രവാദ പട്ടികയിൽ; വാട്‌സ്ആപ്പിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ; നടപടി ഈ വർഷം അവസാനത്തോടെ

  
Web Desk
January 15, 2026 | 4:40 PM

meta on terrorist list russia prepares to impose full ban on whatsapp move by year-end

മോസ്കോ: പ്രമുഖ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ മെറ്റയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെ, മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിന് റഷ്യയിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നു. ഈ വർഷം അവസാനത്തോടെ രാജ്യത്ത് വാട്‌സ്ആപ്പ് ഉപയോ​ഗം അവസാനിപ്പിക്കുമെന്ന് റഷ്യൻ സ്റ്റേറ്റ് ഡുമയുടെ ഇൻഫർമേഷൻ പോളിസി കമ്മിറ്റി ഡെപ്യൂട്ടി ഹെഡ് ആൻഡ്രി സ്വിന്റോവ് അറിയിച്ചു. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയെ റഷ്യ നേരത്തെ തന്നെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വാട്‌സ്ആപ്പിന് മേൽ വിലക്ക് ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ റഷ്യൻ മാധ്യമ നിരീക്ഷണ ഏജൻസിയായ 'റോസ്‌കോംനാഡ്‌സർ' ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് സ്വിന്റോവ് പറഞ്ഞു. ഈ വർഷം നടക്കാനിരിക്കുന്ന സ്റ്റേറ്റ് ഡുമ തെരഞ്ഞെടുപ്പിന്റെ സുരക്ഷ കണക്കിലെടുത്ത് ഈ നീക്കം അനിവാര്യമാണെന്നാണ് അധികൃതരുടെ നിലപാട്.

സേവനത്തിന്മേൽ നിലവിലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ നിലവിൽ യാതൊരു സാഹചര്യവുമില്ലെന്ന് റോസ്‌കോംനാഡ്‌സർ വ്യക്തമാക്കി. വാട്‌സ്ആപ്പ് വഴി റഷ്യൻ നിയമങ്ങൾ ലംഘിക്കപ്പെടുന്നുണ്ടെന്നും, തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും കുറ്റവാളികളെ റിക്രൂട്ട് ചെയ്യാനും പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും റെഗുലേറ്റർ ആരോപിക്കുന്നു. നേരിട്ടുള്ള നിരോധനത്തിന് മുൻപായി കഴിഞ്ഞ വർഷങ്ങളിൽ തന്നെ വാട്‌സ്ആപ്പിന് മേൽ റഷ്യ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

2025 ഓഗസ്റ്റിൽ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി വാട്‌സ്ആപ്പ് കോളിംഗ് സേവനം റഷ്യ നിർത്തലാക്കിയിരുന്നു. എന്നാൽ കഴി‍ഞ്ഞ വർഷം ഡിസംബറിൽ റഷ്യയിലെ 100 ദശലക്ഷത്തിലധികം വരുന്ന ഉപയോക്താക്കളുടെ സ്വകാര്യ ആശയവിനിമയം തടസ്സപ്പെടുത്തുന്ന നീക്കമാണിതെന്ന് വാട്‌സ്ആപ്പ് അന്ന് വിമർശിച്ചിരുന്നു.

നിലവിൽ ഔദ്യോഗികമായി നിരോധനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, റഷ്യയിൽ വാട്‌സ്ആപ്പ് സേവനം ഏറെക്കുറെ നിശ്ചലമാണ്. കഴിഞ്ഞ വർഷം അവസാനത്തോടെയുള്ള കണക്കുകൾ പ്രകാരം, റഷ്യയിൽ നിന്നുള്ള 90 ശതമാനത്തിലധികം കണക്ഷനുകളും പരാജയപ്പെട്ടതായി മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, യുഎസ് ആസ്ഥാനമായുള്ള ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ 'റോബ്‌ലോക്‌സ്' റഷ്യൻ അധികൃതരുമായി സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലെ വിനാശകരമായ ഉള്ളടക്കങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും തടയുന്നതിന് റഷ്യൻ സർക്കാർ നിർദ്ദേശിച്ച കർശന നടപടികൾ പാലിക്കാൻ തയ്യാറാണെന്ന് റോബ്‌ലോക്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കിയതായി റോസ്‌കോംനാഡ്‌സർ അറിയിച്ചു.

 

 

Russia is moving toward a total ban on WhatsApp, with officials indicating that the service will be fully blocked by the end of 2026. This decision is primarily linked to WhatsApp’s parent company, Meta, which Russia has formally designated as an "extremist organization."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  4 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  4 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  4 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  4 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  4 days ago
No Image

എസ്.ഐ.ആർ ഹിയറിങ്ങിനിടെ അപകടം: ഭാര്യയെയും കുഞ്ഞിനെയും നഷ്ടമായി, ദുരന്തത്തിനിടയിലും യുവാവിനെ വിളിച്ചുവരുത്തി അധികൃതർ

National
  •  4 days ago
No Image

വ്യക്തിയധിഷ്ഠിത-നാസ്തിക ജീവിതവീക്ഷണങ്ങൾ സമൂഹം തള്ളിക്കളയണം; സമസ്ത പ്രമേയം

samastha-centenary
  •  4 days ago