HOME
DETAILS

സമാധാന നൊബേല്‍ പുരസ്‌ക്കാരം ട്രംപിന് സമര്‍പ്പിച്ച് മഷാദോ; പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രവര്‍ത്തിയെന്ന് യു.എസ് പ്രസിഡന്റ് 

  
Web Desk
January 16, 2026 | 3:52 AM

venezuelan opposition leader maria corina machado dedicates nobel peace prize to donald trump

വാഷിങ്ടണ്‍: തനിക്ക് ലഭിച്ച സമാധാന നൊബേല്‍ പുരസ്‌ക്കാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമര്‍പ്പിച്ച് മരിയ കൊറീന മഷാദോ. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് വെനസ്വേലന്‍ പ്രതിപക്ഷ നേതാവും 2025ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ മഷാദോ തന്റെ മെഡല്‍ ട്രംപിന് സമര്‍പ്പിച്ചത്. 

'ഇന്ന് ഞങ്ങള്‍ വെനിസ്വേലക്കാര്‍ക്ക് ഒരു ചരിത്ര ദിനമാണെന്ന് ഞാന്‍ കരുതുന്നു,' കൂടിക്കാഴ്ചക്ക് ശേഷം മഷാദോ പ്രതികരിച്ചു. വെനസ്വേലയിലെ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ട്രംപ് നല്‍കിയ പിന്തുണക്ക് നന്ദി സൂചകമായാണ് പുരസ്‌കാരം സമര്‍പ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെനസ്വേലന്‍ ഭരണാധികാരിയായിരുന്ന നികളസ് മഡുറോയെ പുറത്താക്കിയ അമേരിക്കന്‍ ഇടപെടലുകളുടെ വിവാദമൊടുങ്ങും മുന്‍പേയാണ് ട്രംപ് മഷാദോ കൂടിക്കാഴ്ച നടന്നിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും അധികാരമേറ്റ ശേഷം ട്രംപ് നടത്തുന്ന പ്രധാന നയതന്ത്ര നീക്കങ്ങളിലൊന്നായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്. 

'പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രവൃത്തി'യായിരുന്നു ഈ നീക്കമെന്നാണ് ട്രംപിന്റെ പ്രതികരണം. തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമില്‍ ട്രംപ് മഷാദോക്ക് നന്ദി പ്രകടിപ്പിച്ചു. മഷാദോയെ ഒരു ധീരവനിതയെന്ന് വിശേഷിപ്പിച്ച ട്രംപ്, വെനസ്വേലയുടെ പുനര്‍നിര്‍മാണത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. 

എന്നാല്‍ നൊബേല്‍ സമ്മാനം മറ്റൊരാള്‍ക്ക് കൈമാറാനോ പങ്കുവെക്കാനോ നിയമപരമായി സാധിക്കില്ലെന്ന് നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരിക്കല്‍ പ്രഖ്യാപിച്ച പുരസ്‌കാരം മാറ്റാന്‍ കഴിയില്ലെന്നായിരുന്നു അവരുടെ ഔദ്യോഗിക വിശദീകരണം. 

വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് മഷാദോക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനിച്ചത്. മഡുറോയെ പിടികൂടിയ യു.എസ് സൈനിക നടപടികള്‍ക്ക് പിന്നാലെ തന്നെ ട്രംപിന് ഈ പുരസ്‌കാരം കൈമാറുമെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 

trump3.jpg

അതേസമയം മഷാദോയെ വെനസ്വേലയുടെ ഭാവി നേതാവായി ട്രംപി ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. നേതൃത്വം ഏറ്റെടുക്കാന്‍ മഷാദോക്ക് എളുപ്പത്തില്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നാണ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നത്. രാജ്യത്തിനുള്ളില്‍ അവര്‍ക്ക് മതിയായ പിന്തുണയില്ലെന്നാണ് ട്രംപ് വിലയിരുത്തുന്നത. മഡുറോയെ അമേരിക്കന്‍ സൈന്യം പിടികൂടിയതിന് ശേഷം, വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റ ഡെല്‍സി റോഡ്രിഗസുമായി സഹകരിക്കാനാണ് ട്രംപ് താല്‍പ്പര്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റോഡ്രിഗസ് ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' നയങ്ങളുമായി പൊരുത്തപ്പെട്ടുപോകാന്‍ തയാറാണെന്ന സൂചന നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

വെനസ്വേലയിലെ എണ്ണ സമ്പത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് അമേരിക്കയുടെ നീക്കമെന്നാണ് സൂചന. അവിടെ പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വെനസ്വേലയില്‍ തടവിലുള്ള അമേരിക്കക്കാരെ വിട്ടയക്കുന്നതുള്‍പ്പെടെയുള്ള സഹകരണങ്ങള്‍ റോഡ്രിഗസ് ഭരണകൂടം ആരംഭിച്ചിട്ടുമുണ്ട്.

 

nobel peace prize winner maria corina machado dedicates her award to us president donald trump during white house meeting, thanking him for support in restoring democracy in venezuela.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനസ്സൊന്ന് പതറിയിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു; മരണത്തിന്റെ മുൾമുനയിൽ നിന്നും കുരുന്നിന് പുതുജീവൻ; സിനോജിന് നാടിന്റെ അഭിനന്ദന പ്രവാഹം

Kerala
  •  10 days ago
No Image

ഇന്ത്യ-ബഹ്‌റൈന്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ഉന്നതതല ചര്‍ച്ച

bahrain
  •  10 days ago
No Image

തൊണ്ടിമുതൽ തിരിമറി: ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ചു; അയോഗ്യത തുടരും

Kerala
  •  10 days ago
No Image

നാടിനെ നടുക്കി ജാതിവിവേചനം: ശ്മശാനത്തിലേക്ക് വഴിയില്ല, അമ്മയുടെ മൃതദേഹം റോഡിൽ സംസ്കരിച്ച് മകൻ

National
  •  10 days ago
No Image

കൊച്ചിയിൽ സദാചാര ഗുണ്ടാക്രമണം: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ക്രൂരമായി മർദ്ദിച്ചു; 6 പേർക്കെതിരെ കേസ്

crime
  •  10 days ago
No Image

മുടങ്ങുന്നത് 4500 കോടിയുടെ ബിസിനസ്; ഇന്ത്യ-പാക് പോരാട്ടം ഇല്ലാത്ത ലോകകപ്പ് ക്രിക്കറ്റിന് താങ്ങാനാവുമോ? In-Depth Story

Cricket
  •  10 days ago
No Image

ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് ഇരട്ടജീവപര്യന്തം

Kerala
  •  10 days ago
No Image

'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി'; കരസേന മുന്‍ മേധാവി നരവനയുടെ ഓര്‍മക്കുറിപ്പുമായി രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍, ചോദ്യം ചെയ്ത് രാജ്‌നാഥും അമിത്ഷായും

National
  •  10 days ago
No Image

വീണ്ടും പരോള്‍; പെരിയ കൊലക്കേസ് പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍; രണ്ട് മാസത്തിനിടെ രണ്ടാമത്തേത്

Kerala
  •  10 days ago
No Image

പാനൂരിൽ തെയ്യംകെട്ടിനിടെ കൂട്ടത്തല്ല്; തെയ്യത്തെ പിടിച്ചുതള്ളി, രക്ഷപ്പെടാൻ പാടുപെട്ട് കലാകാരൻ

crime
  •  10 days ago