HOME
DETAILS

വിസ്മ‌യ കേസ് പ്രതി കിരൺ കുമാറിനെ വീട്ടിൽ കയറി അടിച്ച് യുവാക്കൾ; തല്ലി താഴെയിട്ടു, ഫോണും കവർന്നു

  
January 16, 2026 | 10:06 AM

vismaya case convict kiran kumar attacked at home

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മ‌യ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിനെ (34) വീട് കയറി ആക്രമിച്ചു. ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടിൽ കയറിയാണ് ആക്രമണം ഉണ്ടായത്.  സംഭവത്തിൽ നാലു പേർക്കെതിരെ ശൂരനാട് പൊലിസ് കേസെടുത്തു. അക്രമികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം ഉണ്ടായത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന നാലു യുവാക്കൾ വീട് നോക്കി വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനം ഉണ്ടാക്കുകയായിരുന്നു. പിന്നാലെ വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളിൽ അടിക്കുകയും പുറത്തിറങ്ങാൻ വെല്ലുവിളിക്കുകയും ചെയ്തു. തുടർന്നു പുറത്തേക്ക് വന്ന കിരണിനെ സംഘം മർദിക്കുകയായിരുന്നു. കിരണിനെ അടിച്ച് താഴെയിട്ട ശേഷം മൊബൈൽ ഫോൺ കവർന്നതായും പരാതിയിൽ പറയുന്നു.

അതേസമയം, ഇത് ആദ്യ സംഭവമല്ലെന്നാണ് റിപ്പോർട്ട്. മുൻപും പലപ്പോഴും യുവാക്കളുടെ സംഘങ്ങൾ  ബൈക്കുകളിൽ വീടിനു മുന്നിലെത്തി വെല്ലുവിളി നടത്താറുണ്ട്. സംഭവത്തിൽ കണ്ടാൽ അറിയുന്നവരായ നാലു പേർക്കെതിരെയാണ് കേസെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലിസ് പറഞ്ഞു.

2021 ജൂൺ 21 നാണ് കേരളത്തെ ഞെട്ടിച്ച വിസ്മയയുടെ ആത്മഹത്യ ഉണ്ടാകുന്നത്. നിലമേൽ കൈതോട് സ്വദേശിയും ബിഎഎംഎസ് വിദ്യാർഥിയുമായിരുന്ന വിസ്‌മയ (24) സ്ത്രീധന പീഡനത്തെ തുടർന്നാണ് മരണപ്പെട്ടത്. ഭർത്താവായ മുൻ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കിരണിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. സംഭവത്തിൽ അറസ്റ്റിലായ കിരൺ കുമാറിനെ കോടതി 10 വർഷം തടവിനു ശിക്ഷിച്ചു. നിലവിൽ, സുപ്രീംകോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം സ്വന്തം വീട്ടിൽ കഴിഞ്ഞു വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  11 days ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  11 days ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  11 days ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  11 days ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  11 days ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  11 days ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  11 days ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  11 days ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  11 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  11 days ago