HOME
DETAILS

പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആർ വോട്ടർ പട്ടികയിൽ പേര് ചേർക്കാനാവുന്നില്ല; നടപടിയാവശ്യപ്പെട്ട് കെ. സൈനുൽ ആബിദീൻ

  
January 16, 2026 | 12:14 PM

expatriates with new passports unable to enroll in sir voter list k sainul abideen seeks urgent action

കോഴിക്കോട്/ദോഹ: പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആറിൽ പേര് ചേർക്കുന്നതിലെ സാങ്കേതിക തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രഭാതം വൈസ് ചെയർമാനും മുസ് ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ കെ. സൈനുൽ ആബിദീൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് അദ്ദേഹം കത്തയച്ചത്.

പുതിയ പാസ്‌പോർട്ടുകളുടെ നമ്പറിലെ രണ്ടാമത്തെ അക്ഷരം ടൈപ്പ് ചെയ്യാൻ വെബ്‌സൈറ്റിൽ സൗകര്യമില്ലാത്തതാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് തടസ്സമാകുന്നത്. പഴയ പാസ്‌പോർട്ട് നമ്പറുകൾക്ക് അനുസൃതമായ ഫോർമാറ്റാണ് നിലവിൽ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നത്. പുതിയ സീരീസിലുള്ള പാസ്‌പോർട്ടുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ സൈറ്റിൽ സാങ്കേതിക മാറ്റം വരുത്തിയാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂ എന്ന് സൈനുൽ ആബിദീൻ ചൂണ്ടിക്കാട്ടി.

പുതിയ പാസ്‌പോർട്ട് ഫോർമാറ്റ് സ്വീകരിക്കുന്ന രീതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ അടിയന്തര മാറ്റം വരുത്തണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറിനുമാണ് അദ്ദേഹം പരാതി നൽകിയിരിക്കുന്നത്. വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പുരോഗമിക്കവേ, ഈ സാങ്കേതിക പിഴവ് മൂലം ആയിരക്കണക്കിന് പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്.

expatriates report difficulties adding their names to the sir voter list after receiving new passports, prompting k sainul abideen to demand immediate corrective measures from authorities.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർതാരം ആശുപത്രിയിൽ; ടി-20 ലോകകപ്പിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി

Cricket
  •  2 days ago
No Image

മാനനന്തവാടിയില്‍ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച സംഭവം:  അന്വേഷണം ഊര്‍ജ്ജിതം, ദൃശ്യങ്ങള്‍ ശേഖരിക്കുന്നു; വിവരം ലഭിക്കുന്നവര്‍ അറിയിക്കാന്‍ നിര്‍ദ്ദേശം 

Kerala
  •  2 days ago
No Image

ഞാൻ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരം അവനാണ്: ബട്ലർ 

Cricket
  •  2 days ago
No Image

യു.എ.ഇയില്‍ പനി പടരുന്നു; സ്വയംചികിത്സ പാടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് | UAE Health Alert

uae
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലന്‍സ് കോടതി, പുറത്തിറങ്ങുന്ന നാലാമത്തെ പ്രതി 

Kerala
  •  2 days ago
No Image

കാനഡയില്‍ സ്‌കൂളില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, 25 പേര്‍ക്ക് പരുക്ക്, കൊല്ലപ്പെട്ടവരില്‍ അക്രമിയുമെന്ന് റിപ്പോര്‍ട്ട്

International
  •  2 days ago
No Image

ഔദ്യോഗിക പരിപാടികളിൽ ഇനിമുതൽ വന്ദേമാതരം നിർബന്ധം; മാർഗ നിർദേശം പുറത്തിറക്കി കേന്ദ്രം

National
  •  2 days ago
No Image

ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോര്‍ഡിന് 3.4 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്, നഷ്ടം 3.4 കോടി; എസ്.ഐ.ടി അന്വേഷണം 

Kerala
  •  2 days ago
No Image

ലോകത്തിലെ ആദ്യ മലയാളി; സഞ്ജുവിന് മുമ്പേ ചരിത്രത്തിലേക്ക് നടന്നുകയറി ഷറഫു

Cricket
  •  2 days ago
No Image

ഖത്തറിന്റെ 10 വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റ്, യു.എ.ഇ ഗോള്‍ഡന്‍ വിസ; രണ്ടും ഒന്നിനൊന്ന് മെച്ചം; തമ്മിലുള്ള വ്യത്യാസം അറിയാം

qatar
  •  2 days ago