ലൈക്കിനു വേണ്ടി റോഡിൽ അഭ്യാസപ്രകടനം; ഡ്രൈവിംഗിനിടെ ലൈവ് സ്ട്രീമിംഗ് നടത്തിയ യുവാവിനെ അറസ്റ്റു ചെയ്ത് അബൂദബി പൊലിസ്
അബൂദബി: വാഹനമോടിക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീമിംഗ് നടത്തിയ ഡ്രൈവറെ അബൂദബി പൊലിസ് അറസ്റ്റ് ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നടപടി. മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെന്ററുമായി ഏകോപിപ്പിച്ചാണ് പൊലിസ് പ്രതിയെ കുടുക്കിയത്.
അബൂദബി പൊലിസ് പുറത്തുവിട്ട വീഡിയോയിൽ ഡ്രൈവർ നടത്തിയ ഗുരുതരമായ നിയമലംഘനങ്ങൾ കാണാം. വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീമിംഗ് നടത്തിയ ഇയാൾ, അതിവേഗ ട്രാക്കിലൂടെ മിന്നുന്ന ലൈറ്റുകൾ (Flashing Lights) ഉപയോഗിച്ച് മറ്റ് വാഹനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്തു. കൂടാതെ, ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി ഹാർഡ് ഷോൾഡറിലൂടെ (Hard Shoulder) അപകടകരമായ രീതിയിൽ മറ്റ് വാഹനങ്ങളെ മറികടന്നതും ദൃശ്യങ്ങളിൽ കാണാം.
റോഡുകൾ സോഷ്യൽ മീഡിയ പ്രദർശനത്തിനുള്ള ഇടമല്ലെന്ന് പൊലിസ് കർശന മുന്നറിയിപ്പ് നൽകി. ഡ്രൈവിംഗിനിടെയുള്ള ഇത്തരം പ്രവൃത്തികൾ ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കും ഒരുപോലെ ജീവന് ഭീഷണിയാണ്. മറ്റു യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്നത് മാരകമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് പൊലിസ് ഓർമ്മിപ്പിച്ചു.
#أخبارنا | #شرطة_أبوظبي تضبط سائقًا قام ببث مباشر عبر منصات التواصل أثناء القيادة
— شرطة أبوظبي (@ADPoliceHQ) January 16, 2026
ضبطت شرطة أبوظبي، بالتعاون مع مركز المتابعة والتحكم، سائقًا متهورًا قام ببث مباشر عبر إحدى منصات التواصل الاجتماعي أثناء قيادته للمركبة، في سلوك يُشكّل خطرًا على سلامته وسلامة مستخدمي الطريق.… pic.twitter.com/DLF5tJwJ41
വാഹനമോടിക്കുമ്പോൾ ഫോണും സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇത്തരം പെരുമാറ്റങ്ങൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റും സുരക്ഷാ പട്രോളും വ്യക്തമാക്കി.
ഓരോ ഡ്രൈവറും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും റോഡിലെ ജീവനുകൾ സംരക്ഷിക്കാൻ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.
abu dhabi police arrested a young man for performing dangerous road stunts and live streaming while driving, warning that social media fame cannot come at the cost of public safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."