വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 53-കാരൻ പിടിയിൽ
കടയ്ക്കൽ: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിയെ കടയ്ക്കൽ പൊലിസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വയല അജ്മൽ മൻസിലിൽ സുലൈമാൻ (53) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
സംഭവം ഇങ്ങനെ:
വീടിനുള്ളിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് മദ്യപിച്ചെത്തിയ സുലൈമാൻ അതിക്രമിച്ചു കയറിയത്.പ്രതി യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വെച്ചു. തുടർന്ന് നാട്ടുകാരോ വീട്ടുകാരോ എത്തുമെന്ന് ഭയന്ന സുലൈമാൻ ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ ഭർത്താവും ബന്ധുക്കളും ഉടൻതന്നെ കടയ്ക്കൽ പൊലിസിനെ സമീപിച്ചു. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലിസ് അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്തു.
പൊലിസ് നടപടി:
സുലൈമാനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ വയല ഭാഗത്തുനിന്നാണ് പൊലിസ് സംഘം വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."