HOME
DETAILS

പ്രധാന സാക്ഷികൾ മരിച്ചു, പലരും കൂറുമാറി; ആൽത്തറ വിനീഷ് വധക്കേസിൽ ശോഭാ ജോണിനെയും സംഘത്തെയും കോടതി വെറുതെ വിട്ടു

  
January 16, 2026 | 3:48 PM

althara vineesh murder case shobha john and all accused acquitted by court

തിരുവനന്തപുരം: കേരളത്തെ നടുക്കിയ ഗുണ്ടാത്തലവൻ ആൽത്തറ വിനീഷ് വധക്കേസിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് ശോഭാ ജോൺ ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിചാരണ വേളയിൽ പ്രധാന സാക്ഷികൾ മരണപ്പെട്ടതും മറ്റ് സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതുമാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്.

പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നവർ:

അനിൽകുമാർ (കേപ്പൻ അനിൽ - ഒന്നാം പ്രതി),രാജേന്ദ്രൻ (പൂക്കട രാജൻ - രണ്ടാം പ്രതി),ശോഭാ ജോൺ (മൂന്നാം പ്രതി),ചന്ദ്രബോസ്,രതീഷ് (അറപ്പ് രതീഷ്),സാജു,വിമൽ,രാധാകൃഷ്ണൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നവർ.

കേസിന്റെ പശ്ചാത്തലം:

2009 ഓഗസ്റ്റ് മാസത്തിലായിരുന്നു കൊലപാതകം. ജാമ്യവ്യവസ്ഥയുടെ ഭാഗമായി സിറ്റി പൊലിസ് കമ്മീഷണർ ഓഫീസിൽ ഒപ്പിട്ട് മടങ്ങുകയായിരുന്ന വിനീഷിനെ വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിൽ വെച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ശോഭാ ജോണിന്റെ ബിസിനസുകളിൽ നിന്ന് വിനീഷ് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടതും, ശോഭയുടെ ഭർത്താവ് കേപ്പൻ അനിയുടെ സഹോദരനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നാണ് പൊലിസ് കണ്ടെത്തൽ.

ശോഭാ ജോൺ: കുറ്റകൃത്യങ്ങളുടെ ചരിത്രം

കേരളത്തിൽ ഗുണ്ടാ നിയമപ്രകാരം (KAAPA) അറസ്റ്റിലായ ആദ്യ വനിതയാണ് ശോഭാ ജോൺ. ഇവരുടെ പേരിൽ നിരവധി കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ശബരിമല തന്ത്രി ബ്ലാക്ക്മെയിൽ കേസ്, വരാപ്പുഴ പെൺവാണിഭക്കേസ് (ഇതിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്), തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നിവയാണ് പ്രധാനപ്പെട്ട കേസുകൾ.

പെൺവാണിഭം, ബ്ലാക്ക്മെയിലിംഗ്, ബ്ലേഡ് മാഫിയ എന്നീ മേഖലകളിൽ സജീവമായിരുന്ന ഇവർ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ചാണ് എതിരാളികളെ ഒതുക്കിയിരുന്നതെന്ന് പോലീസ് രേഖകൾ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതാണോ നിങ്ങൾ പറഞ്ഞ നവകേരളം? സർക്കാരിനെതിരെ 'പുതുയുഗ യാത്ര'യിൽ രൂക്ഷവിമർശനം

Kerala
  •  5 days ago
No Image

വെമ്പായം ബസ് അപകടം: കെഎസ്ആർടിസി സിഎംഡി റിപ്പോർട്ട് തേടി; വിജിലൻസ് അന്വേഷണം ആരംഭിച്ചു

Kerala
  •  5 days ago
No Image

വാങ്കഡെയിൽ വിറച്ച് ജയിച്ച് ഇന്ത്യ; അമേരിക്കയ്ക്കെതിരെ 29 റൺസിന് വിജയം

National
  •  5 days ago
No Image

മയക്കുമരുന്ന് മാഫിയക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്; 16 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kuwait
  •  5 days ago
No Image

പ്രായം തടസ്സമല്ല, പക്ഷേ ഇനി വൈഭവ് സൂര്യവംശി അണ്ടർ-19 ലോകകപ്പ് കളിക്കില്ല; കാരണം ഇതാണ്

Cricket
  •  5 days ago
No Image

പത്തനംതിട്ടയിൽ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു; അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു

Kerala
  •  5 days ago
No Image

യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ജനൽ പൊളിച്ച് അകത്തുകയറിയ പ്രതി പിടിയിൽ

crime
  •  5 days ago
No Image

പള്ളിയിൽ കുടിവെള്ളം പാഴാക്കിയത് ചോദ്യം ചെയ്തു; വയോധികന് ക്രൂരമർദനം: പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

സൂരജ്‌കുണ്ഡ് മേളയിൽ വൻ അപകടം: രക്ഷാപ്രവർത്തനത്തിനിടെ പൊലിസുകാരൻ കൊല്ലപ്പെട്ടു; 13 പേർക്ക് പരിക്ക്

latest
  •  5 days ago