HOME
DETAILS

ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണിയായ നവവധു ഭർത്താവിനെ കുത്തിക്കൊന്നു

  
Web Desk
January 16, 2026 | 4:33 PM

argument over cooking turns fatal pregnant newlywed stabs husband to tragic death

കെയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ വിവാഹം കഴിഞ്ഞ് അഞ്ചാം മാസം ഭർത്താവിനെ നവവധു കുത്തിക്കൊലപ്പെടുത്തി. ഗർഭിണിയായ ഭാര്യയോട് ഭക്ഷണം തയ്യാറാക്കാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 24 വയസ്സുകാരനായ യുവാവാണ് കൊല്ലപ്പെട്ടത്.

കിഴക്കൻ കെയ്‌റോയിലെ ദമ്പതികളുടെ അപ്പാർട്ട്‌മെന്റിൽ വെച്ചായിരുന്നു കൃത്യം നടന്നത്. മൂന്ന് മാസം ഗർഭിണിയായ താൻ ശാരീരികമായി തളർന്നിരിക്കുകയാണെന്നും അതിനാൽ ഭക്ഷണം പാകം ചെയ്യാൻ കഴിയില്ലെന്നും യുവതി ഭർത്താവിനോട് പറഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കം മിനിറ്റുകൾക്കുള്ളിൽ അക്രമാസക്തമാവുകയായിരുന്നു. ഇതിനിടെ യുവതി അടുക്കളയിൽ നിന്നെടുത്ത കത്തി ഉപയോഗിച്ച് ഭർത്താവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.

സംഭവം അബദ്ധത്തിൽ സംഭവിച്ചതാണെന്നായിരുന്നു യുവതിയുടെ ആദ്യ വാദം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവാവിന്റെ നെഞ്ചിൽ ആഴത്തിലുള്ള മുറിവേറ്റതായും കുത്ത് ശ്വാസകോശത്തിലേക്ക് ഇറങ്ങിയതായും കണ്ടെത്തി. കൂടാതെ തലയുടെ പിൻഭാഗത്തും മുറിവുകളുണ്ട്. ഇത് മനഃപൂർവ്വമായ കൊലപാതകമാണെന്ന് തെളിയിക്കുന്നതാണെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു.

ഏകദേശം 150 ദിവസം മുൻപ് പരമ്പരാഗത രീതിയിലായിരുന്നു ഇവരുടെ വിവാഹം. കൊല്ലപ്പെട്ട യുവാവ് ശാന്തസ്വഭാവക്കാരനായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതിരുന്ന സഹോദരനെ മിനിറ്റുകൾക്ക് ശേഷം ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് യുവാവിന്റെ സഹോദരി പറഞ്ഞു.

പ്രതിയായ യുവതിയെ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആസൂത്രിതമായ കൊലപാതകക്കുറ്റം ചുമത്തി കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

a domestic dispute over preparing food ended in tragedy as a pregnant newlywed allegedly stabbed her husband to death, prompting police investigation into the shocking incident.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് നടപ്പാക്കാന്‍ സി.ബി.എസ്.ഇ

National
  •  2 days ago
No Image

താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; 38 പേര്‍ക്ക് പരുക്ക്; ഗതാഗത തടസ്സം

Kerala
  •  2 days ago
No Image

അഞ്ച് താരങ്ങൾ പുറത്ത്, സഞ്ജു കാറ്റഗറി സിയിൽ; വാർഷിക കരാറുകൾ പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  3 days ago
No Image

മുകുന്ദ് നരവനെയുടെ ആത്മകഥ ഒരു കോപ്പി പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പബ്ലിഷിങ് കമ്പനി; നിലവില്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ പകര്‍പ്പവകാശ ലംഘനം, നിയമ നടപടി സ്വീകരിക്കും 

National
  •  3 days ago
No Image

ലൈംഗികാതിക്രമക്കേസ്: പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം, നിര്‍ണായകമായത് സി.സി.ടി.വി ദൃശ്യങ്ങള്‍

Kerala
  •  3 days ago
No Image

മസ്‌കത്ത് - ചെന്നൈ റൂട്ടിൽ സീസണൽ സർവീസുമായി ഇൻഡിഗോ; മേയ് മുതൽ വിമാനങ്ങൾ പറന്നുതുടങ്ങും, മലയാളികൾക്കും അനുഗ്രഹം

oman
  •  3 days ago
No Image

'5 പന്തിൽ 440' ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് സ്കോട്ലാൻഡ് താരം

Cricket
  •  3 days ago
No Image

സഊദിയിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഇലക്ട്രോണിക് ഗെയിമുകളും; സാഫി ഇലക്ട്രോണിക് ഗെയിംസ് ഗ്രൂപ്പുമായി കരാറുകളിൽ ഒപ്പ് വെച്ചു

Saudi-arabia
  •  3 days ago
No Image

'ഡിഗ്രി മുതല്‍ റാങ്ക് ഹോള്‍ഡര്‍, പി.എസ്.സിക്കും ഒന്നാം റാങ്ക്, മൂന്ന് വര്‍ഷം പിന്നിട്ടിട്ടും നിയമനമില്ല;  എന്തിന് വേണ്ടിയാണ് കഷ്ടപ്പെട്ട് പഠിച്ചതെന്ന് തോന്നിപ്പോവുന്നു' മലപ്പുറത്തുകാരി റഷീദ പറയുന്നു

Kerala
  •  3 days ago
No Image

ഉദയഭാനുവിനെതിരേ നിയമനടപടിക്ക് ആന്റോ ആന്റണി, വക്കീല്‍നോട്ടിസയച്ചു

Kerala
  •  3 days ago