HOME
DETAILS

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

  
Web Desk
January 16, 2026 | 5:24 PM

13 years since Ravindra Jadeja scored a half-century in ODIs on Indian soil

ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ അവസാന മത്സരം ജനുവരി 18നാണ് നടക്കുന്നത്. നിലവിൽ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇൻഡോറിൽ നടക്കുന്ന അവസാന മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാൻ സാധിക്കും. വഡോദരയിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ രാജ്‌കോട്ടിലെ രണ്ടാം മത്സരത്തിൽ കിവികൾ തിരിച്ചടിക്കുകയായിരുന്നു. 

സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ മോശം ഫോമിനെക്കുറിച്ചുള്ള ചർച്ചകളാണ് ഈ പാരമ്പരയിലുടനീളം ചർച്ചയാവുന്നത്. ആദ്യ മത്സരത്തിൽ നാല് റൺസിനും രണ്ടാമത്തെ മത്സരത്തിൽ 27 റൺസുമാണ് താരം നേടിയത്. ഇന്ത്യൻ മണ്ണിൽ ഏകദിനത്തിൽ ജഡേജ ഒരു അർദ്ധ സെഞ്ച്വറി നേടിയിട്ട് 13 വർഷങ്ങളോളമായിട്ടുണ്ട്. ജഡേജ അവസാനമായി വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടിയത് 2013ലായിരുന്നു.

കൊച്ചിയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ജഡേജ ഫിഫ്റ്റി നേടിയത്. മത്സരത്തിൽ 37 പന്തിൽ പുറത്താവാതെ 61 റൺസായിരുന്നു താരം നേടിയിരുന്നത്. ഇതിനു ശേഷം ജഡേജക്ക് സ്വന്തം മണ്ണിൽ തിളങ്ങാൻ സാധിച്ചിട്ടില്ല. നീണ്ട 4756 ദിവസങ്ങൾക്ക് ശേഷം ജഡേജ സ്വന്തം മണ്ണിൽ അർദ്ധ സെഞ്ച്വറിയെന്ന കാത്തിരിപ്പ് അവസാനിപ്പിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. 

അതേസമയം പരമ്പരയിലെ ആദ്യ മത്സരത്തിൽ ജഡേജയുടെ നിരാശപ്പെടുത്തിയ പ്രകടനങ്ങളെക്കുറിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര സംസാരിക്കുകയും ചെയ്തിരുന്നു. 

''ജഡേജക്ക് എന്താണ് സംഭവിക്കുന്നത്? ഏകദിനത്തിൽ ജഡേജയും അക്‌സർ പട്ടേലും തമ്മിൽ ഒരു മത്സരം ഉണ്ടെങ്കിൽ അക്‌സർ മുന്നിലാണെന്ന് എനിക്ക് തോന്നുന്നു. അക്‌സറിനെ വീണ്ടും വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തു. ലോകകപ്പിൽ ഇവരിൽ നിന്നും ഒരു സ്പിന്നറെ തെരഞ്ഞെടുക്കേണ്ടി വന്നാൽ ജഡേജക്ക് പകരം അക്‌സർ പട്ടേലിനെ തെരഞ്ഞെടുക്കുമായിരുന്നു. അദ്ദേഹം ടീമിനായി ഒരു സംഭാവനയും നൽകുന്നില്ല'' ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു. 

The final match of the India-New Zealand ODI series is being played tomorrow. Both the teams are currently level in the series. Star all-rounder Ravindra Jadeja's poor form has been the talk of the town throughout this series. He scored four runs in the first match and 27 runs in the second match. It has been 13 years since Jadeja scored a half-century in ODIs on Indian soil.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സമസ്ത യൂനിവേഴ്സ് 'Future Project For Next Hundred...

Kerala
  •  6 days ago
No Image

ലഹരിയെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: ഡോ. എം.കെ മുനീർ

Kerala
  •  6 days ago
No Image

സമന്വയ വിദ്യാഭ്യാസത്തിലൂടെ സമുദായത്തെ ഉയർത്തി: അഡ്വ. ഹാരിസ് ബീരാൻ എം.പി

Kerala
  •  6 days ago
No Image

അധ്യക്ഷനും അംഗങ്ങളുമില്ല ന്യൂനപക്ഷ കമ്മിഷൻ നിശ്ചലം; കേന്ദ്രത്തിന് ഹൈക്കോടതി വിമർശനം; നോട്ടിസ്

National
  •  6 days ago
No Image

യഥാർഥ ആദർശം കോട്ടകെട്ടി സംരക്ഷിക്കണം: അബ്ദുല്‍ ഹമീദ് ഹസ്റത്ത്

Kerala
  •  6 days ago
No Image

കാൽനടയായും കപ്പലേറിയും കുണിയയിലക്ക്

Kerala
  •  6 days ago
No Image

അസം മുഖ്യമന്ത്രിയുടെ വിദ്വേഷ പ്രസംഗം: ഹൈക്കോടതി ഇടപെടല്‍ തേടി പ്രമുഖര്‍

National
  •  6 days ago
No Image

സുകൃതം, അറിവനുഭവം

Kerala
  •  6 days ago
No Image

വളണ്ടിയർമാരുമായി സംവദിച്ച് എസ്.പി; ഒരുക്കിയത് വൻക്രമീകരണം

Kerala
  •  6 days ago
No Image

ഇന്ത്യ-യു.എസ് വ്യാപാര കരാർ: കർഷകരുടെ വയറ്റത്തടിക്കുന്നതെന്ന് പ്രതിപക്ഷം

National
  •  6 days ago