ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും
തിരുവനന്തപുരം: ബലാത്സഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ അപേക്ഷയിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രണ്ട് മണിക്കൂർ നീണ്ടുനിന്ന ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും കഴിഞ്ഞ ദിവസം നടത്തിയിരുന്നത്.
മൂന്നാം കേസിൽ അതിജീവിതയുടെ രഹസ്യം രേഖപ്പെടുത്താൻ നടപടികൾ നടക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എംഎൽഎക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നുമാണ് എസ്ഐടി വാദിച്ചത്. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കുകയും ചെയ്തു. എല്ലാം പരസ്പര സമ്മതത്തോടെയെന്ന് വാദിച്ച പ്രതിഭാഗം ചാട്ട വിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കുകയും ചെയ്തു.
ജാമ്യം അനുവദിക്കുകയാണെങ്കിൽ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധി ആണെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയാണെങ്കിൽ സെഷൻസ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. തെളിവെടുപ്പിനോടും ചോദ്യം ചെയ്യലിനോടും രാഹുൽ സഹകരിക്കില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുന്നതിന് വേണ്ടി പാസ്‌വേഡുകൾ നൽകാൻ പ്രതി തയ്യാറായിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."